കൊച്ചി: ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ സംസ്കാര ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് കേസ്.1000 പേര്‍ക്കെതിരെ കേസ് എടുത്തു. ട്വന്റിട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
നിയമ വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് കേസ്.കഴിഞ്ഞ 18നാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമത്തില്‍ ദീപു കൊല്ലപ്പെട്ടത്.
ആക്രമത്തില്‍ പരിക്കേറ്റ് ദീപു ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു.തലയ്ക്കേറ്റ മാരക പരിക്കാണ് ദീപുവിന്റെ മരണത്തിലേക്ക് നയിച്ചത്.കൂടാതെ കരള്‍ രോഗിയുമായിരുന്നു ദീപു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: