Categories: India

ആന്ധ്രപ്രദേശ് വ്യവസായമന്ത്രി അന്തരിച്ചു

നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ദുബായിലായിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.വീട്ടില്‍ കുഴഞ്ഞ് വിണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published by

അമരാവതി: ആന്ധ്രപ്രദേശിലെ ഐടി- വ്യവസായ മന്ത്രി മേഘപതി ഗൗതം റെഡ്ഡി (50) ഹൃദയാഘാതത്തെത്തുടര്‍ന്ന് ആന്തരിച്ചു. ഉറക്കത്തില്‍ പുലര്‍ച്ചെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ദുബായിലായിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.  നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭയില്‍ മണ്ഡലത്തില്‍ നിന്നാണ് ജനവധി നേടിയത്. മുന്‍ എം പി മേകപതി രാജ്‌മോഹന്‍ റെഡ്ഡിയുടെ മകനാണ്. 2014, 19 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് എത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനും രേഖപ്പെടുത്തി.

ഗൗതം റെഡ്ഡിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിത്യേന വ്യായാമം ചെയ്യുന്നയാളായിരുന്നു അദ്ദേഹം.  ഭാര്യ: ശ്രീകീര്‍ത്തി. മക്കള്‍: അനന്യ റെഡ്ഡി, അര്‍ജുന്‍ റെഡ്ഡി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by