Categories: India

ആന്ധ്രപ്രദേശ് ഐടി. മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

മുന്‍ എം.പി. മേകപതി രാജമോഹന്‍ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനാണ് ഗൗതം റെഡ്ഡി.

Published by

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി(50) തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.  

മുന്‍ എം.പി. മേകപതി രാജമോഹന്‍ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനാണ് ഗൗതം റെഡ്ഡി. യുകെയിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക്‌സ്‌റ്റൈല്‍സില്‍ എംഎസ്സി ചെയ്തു. 2014ല്‍ ആത്മകൂരില്‍ നിന്ന് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ട അദേഹം 2019 ലും ഇവിടെ നിന്ന് വിജയിച്ചു.

2019ല്‍ ആന്ധ്രാപ്രദേശില്‍ അധികാരത്തിലെത്തിയ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അദേഹം മന്ത്രിയായി. കെഎംസി ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗൗതം റെഡ്ഡിയുടെ മരണത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. ഗൗതം റെഡ്ഡിയെ തനിക്ക് ആദ്യനാളുകള്‍ മുതല്‍ അറിയാവുന്ന യുവ നേതാവാണെന്നും  തന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്റെ നഷ്ടം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: attackHeart