Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിന് പാഠമാകണം ഈ കോടതി വിധി

പ്രതികള്‍ വധശിക്ഷയ്‌ക്ക് അര്‍ഹരാണെന്നും ഇവരെ സമൂഹത്തില്‍ കഴിയാന്‍ അനുവദിച്ചാല്‍ നരഭോജിയായ പുള്ളിപ്പുലിയെ ജനങ്ങള്‍ക്കിടയിലേക്ക് തുറന്നുവിടുന്നതിനു തുല്യമായിരിക്കും അതെന്നും നിഷ്‌കളങ്കരായ കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും സ്ത്രീപുരുഷന്മാരെയും നവജാതശിശുക്കളെയും അത് തിന്നൊടുക്കുമെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 05:00 am IST
in Editorial

അഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്പരയില്‍ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലാദ്യമായി മുപ്പത്തിയെട്ട് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി ഉത്തരവിന് സവിശേഷതകള്‍ ഏറെയാണ്. പതിനൊന്ന് പേര്‍ക്ക് മരണംവരെ ജീവപര്യന്തവും ശിക്ഷ വിധിച്ചപ്പോള്‍ ഇരുപത്തിയെട്ടുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്‌ക്കുകയും ചെയ്തു. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഗുജറാത്ത് പോലീസ് നടത്തിയ ഏറെ ശ്രമകരമായ അന്വേഷണത്തിനും അങ്ങേയറ്റം നീതിപൂര്‍വമായ വിചാരണയ്‌ക്കും ശേഷമാണ് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ വധശിക്ഷയ്‌ക്ക് അര്‍ഹരാണെന്നും ഇവരെ സമൂഹത്തില്‍ കഴിയാന്‍ അനുവദിച്ചാല്‍ നരഭോജിയായ പുള്ളിപ്പുലിയെ ജനങ്ങള്‍ക്കിടയിലേക്ക് തുറന്നുവിടുന്നതിനു തുല്യമായിരിക്കും അതെന്നും നിഷ്‌കളങ്കരായ കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും സ്ത്രീപുരുഷന്മാരെയും നവജാതശിശുക്കളെയും അത് തിന്നൊടുക്കുമെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുകയല്ലാതെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സമാധാനത്തിനും   മറ്റ് മാര്‍ഗമില്ലെന്നും ഇവരെ എക്കാലത്തേക്കുമായി തടവിലിടാന്‍ രാജ്യത്ത് ജയിലില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. സമൂഹ മനഃസാക്ഷി സംതൃപ്തമാവാന്‍ വധശിക്ഷ ശരിവയ്‌ക്കപ്പെടണമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിന്റെ അപ്പീല്‍ നിരസിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞതാണ് ഇവിടെ ഓര്‍മവരുന്നത്. അഹമ്മദാബാദ് ഭീകരാക്രമണത്തില്‍ അന്‍പത്തെട്ടുപേരുടെ ജീവനെടുക്കുകയും ഇരുനൂറിലേറെപ്പേരെ  ജീവച്ഛവമാക്കുകയും െചയ്തവര്‍ എന്തുകൊണ്ട് വധശിക്ഷ അര്‍ഹിക്കുന്നു എന്നതിന്റെ ഉത്തരം ഈ വാക്കുകളിലുണ്ട്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണ് രണ്ടായിരത്തിയെട്ടില്‍ അഹമ്മദാബാദ് നഗരത്തിലെ വിവിധയിടങ്ങളില്‍ ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ടുചെല്ലുന്ന ആശുപത്രികളിലും ബോംബുസ്‌ഫോടനങ്ങള്‍ നടത്തി. ഒരാള്‍ പോലും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയയായിരുന്നു ഇത്. ഗര്‍ഭിണിയായ ഒരു ഡോക്ടറുള്‍പ്പെടെ കൊല്ലപ്പെട്ടു. സാങ്കേതികപിഴവുമൂലം നിരവധി ബോംബുകള്‍ പൊട്ടാതിരുന്നത് ഭാഗ്യമായി. മറിച്ചായിരുന്നെങ്കില്‍ ഒരു മഹാദുരന്തത്തില്‍ കലാശിക്കുമായിരുന്നു. എണ്‍പതു മിനിറ്റുകള്‍ക്കകം ഇരുപത്തിയൊന്ന് ഇടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഓഫീസ് ജോലികള്‍ കഴിഞ്ഞ് ആളുകള്‍ തിരക്കിട്ട് വീടുകളിലേക്ക് മടങ്ങിപ്പോകുന്ന ഒരു വൈകുന്നേരമായിരുന്നു കിരാതമായ ഈ ആക്രമണം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ വധിക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു. തങ്ങള്‍ ചെയ്യാന്‍ പോകുന്ന പൈശാചികവൃത്തിയെക്കുറിച്ച് മിനിറ്റുകള്‍ക്ക് മുന്‍പ് ഇ-മെയില്‍ വഴി അധികൃതര്‍ക്ക് ഭീകരര്‍ സന്ദേശം നല്‍കിയിരുന്നു. നിരപരാധികളെ കൊലപ്പെടുത്തുക മാത്രമല്ല രാജ്യത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും ഭീകരരുടെ ലക്ഷ്യമായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. അള്ളാഹുവിന്റെ നാമത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ വീണ്ടും ആക്രമിക്കുകയാണെന്നും നിങ്ങള്‍ക്ക്  കഴിയുന്നത്  നിങ്ങള്‍  ചെയ്‌തോളൂ  എന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഭീകരപ്രവര്‍ത്തനത്തിന് മതമില്ലെന്നു പറയുന്നവരുടെ പൊയ്‌മുഖമാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കുശേഷം ഇക്കൂട്ടര്‍ നിശ്ശബ്ദരായിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.

വധശിക്ഷ ലഭിച്ച മുപ്പത്തിയെട്ടുപേരില്‍ മൂന്നുപേര്‍ മലയാളികളാണെന്നതാണ് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്. മരണംവരെ ജീവപര്യന്തം ശിക്ഷ ലഭിച്ചവരിലും ഒരു മലയാളിയുണ്ട്. സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നത് നിരോധിത സംഘടനയായ ‘സിമി’യുടെ മറ്റൊരു രൂപമാണ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ ഭീകരര്‍ മറ്റൊരു വേഷത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. രാജ്യത്ത് സിമിയുടെ പ്രവര്‍ത്തനം ഏറ്റവും സജീവമായ സംസ്ഥാനമായിരുന്നു കേരളം. അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണ്. ഇടുക്കി വാഗമണിലും ഗുജറാത്തിലെ മറ്റൊരിടത്തും ഭീകരര്‍ പങ്കെടുത്ത പരിശീലനങ്ങള്‍ നടക്കുകയുണ്ടായി. ഇടതുപക്ഷ ഭരണകാലത്തായിരുന്നു ഭീകരര്‍ വാഗമണില്‍ പരിശീലനം നടത്തിയത്. കേസിലെ മറ്റൊരു പ്രതി പാനായിക്കുളം ദേശവിരുദ്ധ ഗൂഢാലോചനാക്കേസിലുള്‍പ്പെട്ട ആലുവ സ്വദേശിയാണ്. അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഈരാറ്റുപേട്ട സ്വദേശികളായ സഹോദരന്മാരാണ്. സ്‌ഫോടനം നടന്നത് അഹമ്മദാബാദിലാണെങ്കിലും അതിന്റെ വേരുകള്‍ കേരളത്തിലായിരുന്നു എന്നു ചുരുക്കം. കുറേപേര്‍ക്ക് വധശിക്ഷ ലഭിച്ചുവെങ്കിലും ഈ വേരുകള്‍ ഇപ്പോഴും സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇസ്ലാമിക മതമൗലികവാദ സംഘടനകെളയും  

ഭീകരവാദ സംഘടനകളെയും വെള്ളപൂശുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തെ തട്ടകമാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇത് ഭീകരര്‍ക്ക് സഹായകമാകുന്നു. ആപല്‍ക്കരമായ ഈ നയം കയ്യൊഴിയാന്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ വിധി കേരളം ഭരിക്കുന്നവര്‍ പാഠമാക്കണം.

Tags: പൈപ്പ‌് ബോംബ‌്Ahmedabad serial blasts caseAhmedabad Serial Blast Verdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

Kerala

കണ്ണൂരിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി; ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ

Kerala

പാലക്കാട് സഹോദരന്മാരുടെ വീടുകൾക്ക് നേരെ ബോംബാക്രമണം: നാല് വാഹനങ്ങളും ഒരു വീടും തകർന്നു, നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

India

വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും സഹോദരനും മരിച്ച സംഭവം; ബോംബ് വച്ച ഹോം തീയെറ്റര്‍ സമ്മാനിച്ചത് വധുവിന്റെ കാമുകന്‍;അറസ്റ്റ്

India

ബീഹാര്‍ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; അമിത് ഷായുടെ സന്ദര്‍ശനം ഇന്ന്, നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.