കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനടക്കം മൂന്നു പേരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ശരത് ലാല്‍, കൃപേഷ് കേസുകളിലെ പ്രതികളടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നവെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പെരിയ കേസിലെ മറ്റൊരു പ്രതി ജയിലില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങക്കും നിരന്തരമായി ഫോണ്‍ ചെയ്യുന്നതിന്റെ വാര്‍ത്ത പുറത്തു വന്നിരുന്നു.
ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സംഘം റെയിഡ് നടത്തിയത്. പെരിയ കേസിലെ 11 പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2019 ഫെബ്രുവരി 21 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാം പ്രതി പീതാംബരന്, സജി വര്‍ഗീസ്, വിജിന്, ശ്രീരാഗ്, അശ്വിന്, സുരേഷ്, രജ്ഞിത്, മുരളി, പ്രദീപ്, കുട്ടന്, സുഭീഷ് എന്നിവരാണ് പെരിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടിയ സംഭവം രഹസ്യമാക്കിവെച്ച് ഒതുക്കി തീര്‍ക്കാന്‍ ഉന്നതതല നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: