കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ പരമ്പര ആതിഥേയര്‍ തൂത്തുവാരി (3-0).സ്കോർ– ഇന്ത്യ 20 ഓവറിൽ 184–5; വിൻഡീസ് 20 ഓവറിൽ 167–9.
ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ 167 റണ്‍സ് എടുക്കാനേ കളിഞ്ഞൊള്ളു. 17 റണ്‍സിന്റെ തോല്‍വി. ആദ്യ രണ്ടു മത്സരങ്ങളിലും അറുപതിലധികം റണ്‍സ് അടിച്ച് തിളങ്ങിയ നിക്കോളാസ് പൂരന്‍ ഫോം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 61 റണ്‍ എടുത്ത പൂരന്‍ പുറത്തായതോടെ വെസ്റ്റ് ഇന്‍ഡിസിന്റെ നേരിയ വിജയപ്രതീക്ഷയും അറ്റു.
പതര്‍ച്ചയോടെയായിരുന്നു വെസ്റ്റ് ഇന്‍ഡിസിന്റെ മറുപടി ബാറ്റിംഗ് . ആര്യ ഓവറില്‍തന്നെ ഓപ്പണര്‍ ക്ലേ മേയേഴ്‌സ്(6) പുറത്ത്. ദീപക് ചഹാറിന്റെ പന്തില്‍ കീപ്പര്‍ പിടിച്ചു. അതിധം താമസിയാതെ ഓപ്പണര്‍ സായി ഹോപ്പും (8)അതേരീതിയില്‍ പുറത്തായി. അടിച്ചുകളിച്ച നിക്കോളാസ് പൂരനും (61) റോവന്‍ പവലും ശര്ാശരി ഉയര്‍ത്തി റണ്‍സ് നേടി. 14 പന്തില്‍ 25 റണ്‍സ് എടുത്ത പവലിനെ ഹര്‍ശദ് പട്ടേലിന്റെ പന്തില്‍ ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍ പിടിച്ചു. പോളാര്‍ഡും(5) ജാസണ്‍ ഹോള്‍ഡറും വന്നതുപോലെ മടങ്ങി. ഒരു വശത്ത് പൂരന്‍ അടിച്ചു തകര്‍ക്കുകയായിരിന്നു. 7 പന്തില്‍ 12 റണ്‍സ് എടുത്ത റോസ്റ്റന്‍ ചേസും 21 പന്തില്‍ 29 റണ്‍സെടുത്ത റൊമാര്‍യോ ഷെപ്പാര്‍ഡും പൂരനൊപ്പം അടി തുടങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ജയത്തിലേക്ക് എന്നുതോന്നി. 18ാം ഓവറില്‍ ശാര്‍ദ്ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയതോടെ പൂരന്റെ ഇന്നിംഗ്‌സ് തീര്‍ന്നു.പരമ്പരയിലെ തുടർച്ചയായ 3–ാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ ,47 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 61 റണ്‍സ് അടിച്ചു, പിന്നിടു വന്ന സൊമിക് ഡാര്‍ക്‌സ് 4 റണ്‍സ് എടുത്ത് പുറത്ത്. ഫാബിയന്‍ അലനും (5) ഹയിഡന്‍ വാല്‍ഷും (0) പുറത്താകാതെനിന്നു. ഹര്‍ഷദ് പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോല്‍ ചഹാറിനും വെങ്കിടേഷ് അയ്യറിനും ശാര്‍ദ്ദൂലിനും രണ്ടു വിക്കറ്റ് വീതം കിട്ടി
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 31 പന്തില്‍ 65 റണ്‍സെടുത്ത് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ആവസാന രണ്ടോവറില്‍ 42 റണ്‍സും അഞ്ചോവറില്‍ 86 റണ്‍സും അടിച്ചു കൂട്ടി.
റുതുരാജ് ഗെയ്‌ക്‌വാദും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. രോഹിത്തിന് പകരം ഓപ്പണറായി അരങ്ങേറ്റംകുറിച്ച റുതുരാജ് (4) മൂന്നാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ കെയ്ല്‍ മയേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. ഇശാന്‍ കിഷനും ശ്രേയസ് അയ്യരും് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി 16 പന്തില്‍ 25 റണ്‍സെടുത്ത ശ്രേയസിനെ ഹെയ്ഡന്‍ വാല്‍ഷ് ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു.
ശ്രേയസ് അയ്യര്‍ മടങ്ങിയതിന് തൊട്ടടുത്ത ഓവറില്‍ റോസ്റ്റണ്‍ ചേസ് ഇഷാന്‍ കിഷനെ ക്ലീന്‍ ബൗള്‍ഡാക്കി. കിഷന് 31 പന്തില്‍ 34 റണ്‍സ്്. 15 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ ഡ്രെക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ആറോവറില്‍ 91 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരുമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ചോവറില്‍ 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്.
വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസും ജേസണ്‍ ഹോള്‍ഡറും ഹെയ്ഡന്‍ വാല്‍ഷും ഡൊമനിക് ഡ്രെക്‌സും ഓരോ വിക്കറ്റെടുത്തു
സൂര്യകുമാര്‍ , വെങ്കടേഷ് അയ്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: