നിത്യ ഉണ്ണികൃഷ്ണന്
കണ്ടു ഞാന്‍ ആദ്യമായി നിന് കവിളില്‍ ചേലൊത്ത നുണക്കുഴികള്‍
കണ്ണോട് കണ്ണില്‍ നോക്കുമ്പോഴും കണ്പീലികള് വിടരും നേരമല്ലയോ
ആദ്യമായി നിന് പുഞ്ചിരിയാലെന് മനം നിറഞ്ഞൊഴുകിയത്!
കുഞ്ഞിക്കാല്ത്തളകളും കയ്യിലെ കരിവള തന് കിങ്ങിണി മുത്തുകളായി കിലുങ്ങും നിമിഷത്തില്‍…
കാതുകളില്‍ ആദ്യമായി ഞാന്‍ കേട്ടുവോ ഓമനതിങ്കളായൊരു ഈണം!
ആദ്യമായല്ലയോ തൊട്ടിലിലാടി കളിച്ചു രസിക്കും നിമിഷത്തില്‍
അമ്മ തന് താരാട്ടില്‍ നിന് കുറുമ്പുള്ള മയക്കം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: