നാഗര്‍കോവില്‍: തദ്ദേശ സ്വയംഭരണതെരഞ്ഞടുപ്പില് കന്യാകുമാരി ജില്ലയില്‍ 57.52ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6ന് അവസാനിച്ചു. 7 മുതല്‍ 5 വരെ സാധാരണ വോട്ടര്‍മാരും 5 മുതല്‍ 6 വരെ കൊറോണ ബാധിതരായ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാഗര്‍കോവില്‍ കോര്പ്പറേഷന് 4 നഗരസഭകള്‍ 3 ടൗണ്‍ പഞ്ചായത്തുകള്‍ 52 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ജില്ലയില്‍ വോട്ടെടുപ്പ് നടന്നത്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ 52 വാര്‍ഡുകളിലായി 233 പോളിംഗ് സ്റ്റേഷനുകളും 4 മുനിസിപ്പാലിറ്റികളിലെ 99 വാര്‍ഡുകളിലായി 140 പോളിംഗ് സ്റ്റേഷനുകളും 51 പഞ്ചായത്തുകളില്‍ 828 വാര്‍ഡുകളിലെ 951 പോളിംഗ് സ്റ്റേഷനുകളും വഴിയാണ് വോട്ടെടുപ്പ് നടന്നത്.
ടൗണ്‍ പഞ്ചായത്തുകളില്‍ 4,02,416 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 2,00,434 പേര് പുരുഷന്മാരും 2,01,978 പേര് സ്ത്രീ വോട്ടര്‍മാരുമാണ്. നാല് ട്രാന്‍സ്ജെന്‍ഡേഴ്സ് വോട്ടര്‍മാരും വോട്ടുചെയ്തു. മുന്‍സിപ്പാലിറ്റികളില്‍ 62,305 വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.ഇവിടെ 30,729 പുരുഷവോട്ടര്‍മാരും 31,576 സത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ 1,34,432പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 66,212 പേര് പുരുഷന്മാരും 68,220 പേര് സ്ത്രീ വോട്ടര്‍മാരുമാണ്.
ജില്ലയില്‍ വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം നാഗര്‍കോവില്‍ കോര്പ്പറേഷന് കോട്ടാര്‍ വാര്‍ഡില്‍ ഒരു വോട്ടര്‍ വേട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ അയാളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടു.തുടര്‍ന്ന് ഇയാള്‍ ചലഞ്ച് വോട്ട് രേഖപ്പെടുത്തി. പൂതപ്പാണ്ടി പഞ്ചായത്തിലെ തിട്ടുവിള ബൂത്തില്‍ വോട്ടിംഗ് മെഷീന് കേടായി. പകരം എത്തിച്ച മെഷിനും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മൂന്നാമത് മെഷീന് കൊണ്ടുവന്ന് വോട്ടിംഗ് തുടര്‍ന്നു. ഇടക്കാക്കുഴിയില് 80 പേര് വോട്ടിടാന്‍ എത്തിയെങ്കിലും ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ മടങ്ങിപ്പോയി. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ഡീലിറ്റായതായി അധികരികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നത്.
നാഗര്‍കോവില്‍, കുരിശടി സെന്റ് ആന്റണീസ് െ്രെപമറി സ്കൂളിലെ പോളിംഗ് കേന്ദ്രത്തില്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ എം. അരവിന്ദ് വോട്ട് രേഖപ്പെടുത്തി. നാഗര്‍കോവില്‍ ബദി സ്കൂളില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പൊന്‍ രാധകൃഷ്ണന് വോട്ടു രേഖപ്പെടുത്തി. 22നാണ് വോട്ടണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: