എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പിജി പ്രവേശനത്തിനായുള്ള കോമണ്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റിനും (സിമാറ്റ്-2022) എം.ഫാര്‍മ പ്രവേശനത്തിനായുള്ള ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റിനും (ജിപാറ്റ്-2022) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 17 വരെ സമര്‍പ്പിക്കാം.
ഈ രണ്ട് ദേശീയതല അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയുടെയും സമഗ്രവിവരങ്ങള്‍ https://cmat.nta.nic.in, https://gpat.nta.nic.in- എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും ‘സിമാറ്റ്-2022’- ന് അപേക്ഷിക്കാം. ‘ജിപാറ്റ്- 2022” പരീക്ഷക്ക് നാലുവര്‍ഷത്തെ ഫാര്‍മസി ബിരുദക്കാര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം.
അപേക്ഷാ ഫീസ് 2000 രൂപ. വനിതകള്‍/ ഇഡബ്ല്യുഎസ്/ എസ്സി/ എസ്ടി/ പിഡബ്ല്യുഡി/ ഒബിസി- എന്‍സിഎല്‍/ തേര്‍ഡ് ജന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ മതി. എസ്ബിഐ/ എച്ച്ഡിഎഫ്സി ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി മാര്‍ച്ച് 18 നകം ഫീസ് അടയ്ക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. പരീക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.
കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: