തൃശൂർ: സംസ്ഥാന പാതയിൽ മണലൂർ പഞ്ചായത്ത് ഓഫീസിന് സമീപം സ്ലാബില്ലത്ത പൊതു കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റ വായോധികന്റെ അരക്ക് താഴെ തളർന്നു. മണലൂർ സ്വദേശി പൊങ്ങണത്ത് മോഹനന് ( 70) ആണ് പരിക്കേറ്റത്. തലക്ക് പിറകിൽ ചതവും, കഴുത്തിലേയും, തണ്ടലിലേയും ഞരമ്പുകൾ പൊട്ടിയ ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അരക്ക് താഴെ പൂർണ്ണമായും തളർന്ന നിലയിലുമാണ്.
നിർധന കുടുംബത്തിലെ അംഗമായ മോഹനന്റെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്. ആശുപത്രിയിൽ മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും മൂന്ന് ലക്ഷം രൂപയുടെ ബില്ല് അടക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. കഴിഞ്ഞ ദിവസം രാത്രി 8 ന് കാഞ്ഞാണിയിൽ നിന്നും വാടക വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം. കാനയിലെ ചപ്പ് ചവറ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മാറ്റിയ സ്ലാബ് തിരിച്ചിടാതെ ബന്ധട്ടവർ മടങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
പൊതുമരാമത്ത് വകുപ്പിന്റെ ഈ കാനയിലൂടെയാണ് പുഞ്ചപാടത്തേക്കുള്ള വൈള്ളം ഒഴുക്കി കൊണ്ടുപോകുന്നത്. ഇതിന് താഴെ കൂടി തന്നെയാണ് ടെലഫോൺ കേബിൾ കൊണ്ടു പോകുന്നതും. ഇത്തരം സംവിധാനങ്ങളെല്ലാം സ്ലാബിട്ട കാനയുടെ അടിയിലൂടെയാണ് പോകുന്നതെന്നതിനാൽ ഇവരിൽ ആരാണ് സ്ലാബ് തുറന്നതിന് ശേഷം മൂടാതെ പോയതെന്ന് കൃത്യമായ അറിവില്ല. ഇതിന് പുറമെയാണ് അശാസ്ത്രീയമായ സ്ലാബിടൽ മൂലം ഉണ്ടാകുന്ന അപകടങ്ങളെന്ന് നാട്ടുകാർ പറയുന്നു.
കാനയിൽ ഏറെ ഉയരത്തിലാണ് സ്ലാബുകളെന്നതിനാൽ അമിത വേഗതയിൽ വരുന്ന ടോറസുകുൾപ്പടെയുള്ള ഭാരവാഹനങ്ങൾ റോഡരുകിലെ സ്ലാബുകളുടെ തല ഭാഗങ്ങളിൽ തട്ടി സ്ലാബുകൾ ഇളകി റോഡിൽതെറിച്ചുള്ള അപകടങ്ങളും പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: