തിരുവനന്തപുരം: കേരളാ പോലീസ് സേനയ്ക്കുള്ളിലെ വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനുവരെ ഇരയാകുന്നുവെന്ന് മുന്‍ ഡിജിപി ആര്. ശ്രീലേഖ. ഒരു ഡിഐജി വനിതാ എസ്ഐക്ക് നേരെ നടത്തിയ അതിക്രമം തനിക്ക് നേരിട്ടറിയാവുന്നാതണെന്നും ശ്രീലേഖ വെളിപ്പെടുത്തി.
പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ മാനസിക പീഡനം നേരിടുന്നുണ്ട്. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നുവെന്നും ആര്. ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയ പിന്‍ബലമുള്ള പോലീസുകാര്‍ക്ക് ഡിജിപിയെവരെ തെറിവിളിക്കാവുന്ന അവസ്ഥായാണ് നിലനില്‍ക്കുന്നതെന്നും വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ ശ്രീലേഖ വെളിപ്പെടുത്തി.
33 വര്‍ഷത്തെ സേവനത്തിന് ശേഷം 2020 ഡിസംബറിലാണ് ശ്രീലേഖ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഐപിഎസ് നേടുന്ന ആദ്യ മലയാളി വനിതകൂടിയായ അവര്‍ സ്വതന്ത്ര ചുമതല ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപികൂടിയാണ്. ഡിഐജി ആയിരിക്കെ 2004 ല്‍ മികച്ച സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: