Categories: Kerala

തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും; ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ല, മുന്‍തൂക്കം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നതോടെ 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ എത്തും.

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. പിഎടിഎയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെ സ്‌കൂളുകള്‍ ശുചീകരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.  

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നതോടെ 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും മറ്റന്നാള്‍ മുതല്‍ സ്‌കൂളുകളില്‍ എത്തും. വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധമില്ല. ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ല. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ തൂക്കം നല്‍കുക. 

അധ്യയന വര്‍ഷം അവസാനിക്കാനിരിക്കെ പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്നതാണ് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തില്‍ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് എത്താന്‍ വേണ്ടി കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ രാവിലെ വൈകീട്ട് വരെ പൂര്‍ണ്ണതോതില്‍ അധ്യയനം ഉണ്ടായിരിക്കും.  

തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണതോതിലേക്ക് മാറുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍ ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവ വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍- ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. അതേസമയം വിക്ടേഴ്‌സ് വഴി ക്ലാസുകള്‍ തുടരും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക