ന്യൂദല്‍ഹി: ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തില്‍ അദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്കിയതും തലമുറകളായി പ്രചോദനം പകര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു.
‘ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വവും സാമൂഹിക ക്ഷേമത്തിനുള്ള ഊന്നലും തലമുറകളായി ജനങ്ങളെ പ്രചോദിപ്പിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായും അദേഹത്തിന് ആദരം അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ധര്‍മ ദ്വജ സംരക്ഷകനും ദേശഭക്തിയുടെ പ്രതിമൂര്ത്തിയുമായ ഛത്രപതി ശിവജി മഹാരാജിന്റെ മുന്നില്‍ വന്ദിക്കുന്നതായി അമിത് ഷാ ട്വീറ്റില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: