കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ ആയിരത്തോളം വരുന്ന ജീവനക്കാർ സമരത്തിൽ. ഉച്ചവരെ ലീവെടുത്താണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. കളക്‌ടറേറ്റിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നർ രാവിലെ പത്ത് മണി മുതൽ സമരം ആരംഭിക്കുകയായിരുന്നു.
റവന്യൂ വകുപ്പിൽ നിന്ന് 15 വില്ലേജ് ഓഫീസർമാരെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയാണ് എൻ ജി ഒ യൂണിയന്റെ സമരം. സർക്കാർ ഉത്തരവിന് വിരുദ്ധമായി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്‌ഥലം മാറ്റമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സ്‌ഥലം മാറ്റം ഇഷ്‌ടക്കാർക്ക് നൽകിയെന്നും ഇതിന് പിന്നിൽ അഴിമതി ഉണ്ടെന്നുമാണ് ജീവനക്കാരുടെ ആരോപണം. സ്ഥലം മാറ്റം റദ്ദാക്കണമെന്നും ആല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും ജീവനക്കാർ പറയുന്നു.
അതേ സമയം സമരത്തിനെതിരെ ജോയിൻ്റ് കൗൺസിൽ രംഗത്ത് എത്തി. ഒരിടത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്നും റവന്യൂ വകുപ്പിനെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ജോയിന്‍റ് കൗണ്‍സില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: