ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രത്തിലെ ദീക്ഷിതര്‍മാരായ പൂജാരിമാര്‍ ഒരു ദളിത് സ്ത്രീയെ അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരില്‍ പൂജാരിമാരെ അപകീര്‍ത്തിപ്പെടുത്താനും ചിദംബരം ക്ഷേത്രം പിടിച്ചെടുക്കാനും നീക്കം.. പിന്നില്‍ ഡിഎംകെ സര്‍ക്കാരിനും പങ്കുള്ളതായി ആരോപിക്കപ്പെടുന്നു.
പൂജാരിമാര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി ചിദംബരം ക്ഷേത്രം സര്‍ക്കാരിന്റെ ക്ഷേത്രനടത്തിപ്പ് വകുപ്പിലേക്ക് അടര്‍ത്തിക്കൊണ്ടുപോകാനാണ് ശ്രമം. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് സ്ത്രീയെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞ് 20 ദീക്ഷിതര്‍മാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം കേസെടുത്തിരിക്കുകയാണ്
മികച്ച രീതിയിലാണ് ചിദംബരത്തിലെ നടരാജക്ഷേത്രം ദീക്ഷിതര്‍മാര്‍ നടത്തിവരുന്നത്. ഇത് എല്ലാക്കാലത്തും ഡിഎംകെ സര്‍ക്കാരില്‍ രോഷമുണര്‍ത്തിയിരുന്നു. ഹിന്ദു റിലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡൊവ്മെന്റ്സ് വകുപ്പാണ്(എച്ച്ആര്‍സിഇ) തമിഴ്നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല കയ്യടക്കിവെച്ചിരിക്കുന്നത്. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെ എച്ച്ആര്‍സിഇയുടെ കീഴിലേക്ക് ചിദംബരം ക്ഷേത്രത്തെ കൊണ്ടുവരുമെന്ന് അതിന്റെ ചുമതലയുള്ള മന്ത്രി പി.കെ. ശേഖര്‍ബാബു സൂചിപ്പിച്ചിരുന്നു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പറഞ്ഞ് ദളിത് സ്ത്രീയെക്കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധനിയമപ്രകാരമാണ് പരാതി കൊടുപ്പിച്ചിരിക്കുന്നത്. വ്യാജമായ പരാതിയാണെന്ന് ദീക്ഷിതര്‍ പൂജാരിമാര്‍ പറയുന്നു.
2019ല്‍ ക്ഷേത്രത്തില്‍ നടന്ന ഒരു സംഭവവും ഇപ്പോഴത്തെ പരാതിക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. അന്ന് ദീക്ഷിതര്‍പൂജാരിമാരില്‍ ഒരാളായ ദര്ശന് ഒരു ഭക്തയെ ചെരിപ്പുകൊണ്ടടിച്ച സംഭവമുണ്ടായി. ഇതേ തുടര്‍ന്ന് ദര്‍ശനും അദ്ദേഹത്തിന്റെ പിതാവ് ശക്തി ഗണേശ ദീക്ഷിതര്ക്കും മറ്റ് ദീക്ഷിതര്‍മാരോട് വിദ്വേഷമുണ്ടായി. പിന്നീട് ദര്‍ശനെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ക്ഷേത്രസമിതി പിഴ ചുമത്തുകയും ചെയ്തു. ചിദംബരം ക്ഷേത്രത്തിന് ചീത്തപ്പേരുണ്ടാക്കി എന്ന കാരണത്താലായിരുന്നു ഇത്.
ഇതോടെ മറ്റ് ദീക്ഷിതര്‍മാര്‍ക്കെതിരെ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു ദര്‍ശനും അദ്ദേഹത്തിന്റെ പിതാവ് ശക്തി ഗണേശ ദീക്ഷിതരും. കോവിഡ് മഹാമാരി വര്‍ധിച്ചതോടെ ക്ഷേത്രത്തിലെ ചിദംബല സഭയില്‍ (നിലത്ത് നിന്നും അല്പം ഉയരത്തി കെട്ടിയിട്ടുള്ള തറ) ദീക്ഷിതര്‍മാര്‍ മാത്രം കയറിയാല്‍ മതി എന്ന തീരുമാനം ക്ഷേത്ര അധികൃതര്‍ എടുത്തിരുന്നു. നേരത്തെ നടരാജസ്വാമിയുടെ ദര്‍ശനം ലഭിക്കാന്‍ ഭക്തരും ഈ ചിദംബല സഭയില്‍ കയറി നിന്ന് തൊഴുന്ന പതിവുണ്ടായിരുന്നു. കോവിഡ് മഹാമാരി ദുര്‍ബലമായതോടെ പഴയതുപോലെ ഭക്തര്‍ക്കെല്ലാം ചിദംബല സഭയില്‍ കയറിനിന്ന് സ്വാമി ദര്‍ശനം നടത്താന്‍ അവസരമുണ്ടാക്കണമെന്ന് ശക്തി ഗണേശ ദീക്ഷിതര്‍ വാദിച്ചു. എന്നാല്‍ ക്ഷേത്ര ഭരണസമിതി ഈ നിര്‍ദേശം തള്ളി.
ശക്തി ഗണേഷും മകന് ദര്‍ശനും ചേര്‍ന്ന് ക്ഷേത്രത്തില്‍ നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റ് ദീക്ഷിതര്‍മാര്‍ പറയുന്നു
കുറച്ച് ദിവസം മുന്‍പ് ഒരു ശിവഭക്തയെ കൂട്ട് പിടിച്ച് ഗണേഷ് ദീക്ഷിതര്‍ മനപൂര്‍വ്വം നടത്തിയ ഗൂഢപദ്ധതിയാണ് പൊതു ദീക്ഷിര്‍മാര്‍ സ്ത്രീയെ അപമാനിച്ചു എന്ന പരാതി. നല്ല സ്വാമിദര്‍ശനം കിട്ടാന്‍ ഈ സ്ത്രീയെ ചിദംബല സഭയില്‍ കയറ്റാമെന്ന് പറഞ്ഞ് ഗണേഷ് ദീക്ഷിതര്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതുപോലെ ദര്‍ശനും ജയശീല എന്ന ഒരു യുവതിയെ കൂട്ടിക്കൊണ്ട് വന്ന് ചിദംബല സഭയില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് പൊതുദീക്ഷിതര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ സ്ത്രീയെ താഴെയിറക്കി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണെന്ന് പറയുകയും ചെയ്തു.
ക്ഷേത്രത്തില്‍ തൊട്ടുകൂടായ്മ നിലനിര്‍ക്കുന്നു എന്ന വ്യാഖ്യാനമാണ് ഇതിന് നല്‍കിയത്. ദര്‍ശന്റെ സഹായത്തോടെയാണ് പട്ടികജാതിയില്‍പ്പെട്ട ഒരു സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. പരാതി പൊതുദീക്ഷിതര്‍മാര്‍ നിഷേധിച്ചു. ‘ക്ഷേത്രത്തില്‍ യാതൊരു വിധ തൊട്ടുകൂടായ്മയും നിലനില്ക്കുന്നില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ വരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതിയില്‍പ്പെട്ടവരും വരുന്നു. ആരോടും ഞങ്ങള്‍ മോശമായ ഭാഷയില്‍ സംസാരിക്കാറില്ല’-
‘ഭരണ കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരമാണ് കോവിഡ് നിയന്ത്രണം കാരണം ചിദംബല സഭയില്‍ ഭക്തരെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്. ആരും ക്ഷേത്ര ഭരണത്തിലെ പൂജാ നിയമത്തിലോ കൈകടത്തരുതെന്ന് കോടതി ഉത്തരവുണ്ട്,’- അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: