ന്യൂദല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കാല്ലക്ഷത്തിലേക്കായി കുറയുന്നു. ഒരു ദിവസത്തിനിടെ 25,920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 4,27,80,235 ആയി.രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനമായി.
കൊവിഡ് മൂലം സ്ഥിരീകരിച്ച ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തരായത്.ആകെ എണ്ണം 4,19,77,238ലേക്കെത്തി.
കേരളത്തില്‍ കഴിഞ്ഞദിവസം 8655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: