തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രാലയത്തോട് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിക്ക് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് കത്തയച്ചു. ഇതേത്തുടര്‍ന്ന് പ്രത്യേകം നിയോഗിച്ച വിജിലന്‍സ് സംഘമാണ് അന്വേഷണം നടത്തുന്നത്. വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതി നടത്തി എന്ന് കാണിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് നല്കിയ പരാതികളെ തുടര്‍ന്നാണ് അന്വേഷണം.
വിജിലന്‍സ് ഡിവൈഎസ്പി ഷാനിഹാനാണ് അന്വേഷണച്ചുമതല. മുന്‍ മന്ത്രി എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് ബി. കുഞ്ഞുമോന് പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് ഭൂമി ക്രമവിരുദ്ധമായി നല്‍കിയത്.
കെഎസ്ഇബിക്ക് ടൂറിസത്തിലൂടെ അധിക വരുമാനം കണ്ടെത്താന്‍ രൂപീകരിച്ച കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ (കെഎച്ച്ടിസി) ഭരണസമിതിയാണ് കുറഞ്ഞ തുകയ്ക്ക് കണ്ണായ ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. ഇതിന്റെ ചെയര്‍മാനായ മന്ത്രി എം.എം. മണി ഇടപെട്ട് 2019 ഫെബ്രുവരി ആറിന് ചേര്‍ന്ന കെഎച്ച്ടിസിയുടെ യോഗത്തിലാണ് പൊന്മുടിയിലെ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: