കൊച്ചി : പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപത്തെ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യത്യാസം വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്മെന്റില് വ്യത്യാസം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയതായി കൊച്ചി മെട്രോ റെയില്‍
പത്തടിപ്പാലത്തെ 347ാം പില്ലറിന്റെ അടിത്തറയിലാണ് ലഘുവായ വ്യത്യാസം ഉണ്ടായിരിക്കുന്നത്. ഈ പില്ലറിന്റെ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റമാണോ ഇതിന് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിനെ ഇത് ബാധിക്കില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധസേവനം തേടിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു.
മെട്രോ പാളത്തിന്റെ അലൈന്മെന്റില് വ്യത്യാസം കണ്ടെത്തിയത് പരിശോധിക്കാന്‍ പില്ലറിന്റെ അടിത്തറയ്ക്ക് സമീപം കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി പരിശോധിക്കാനുള്ള ഉപകരണം എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്.
മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മിച്ചത്.
എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. വയഡക്ടിനും ട്രാക്കിനും ഇടയില്‍ ചെറിയൊരു വിടവു ശ്രദ്ധയില്‍പ്പെട്ടു. അത് പരിശോധിച്ചു വരികയാണ്. മുകള്‍ ഭാഗത്തെ പരിശോധന കഴിഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും. അതിനു വേണ്ടിയാണു തൂണിനോടു ചേര്‍ന്നു കുഴിയെടുത്തതെന്നും കെഎംആര്‍എല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: