ന്യൂദല്‍ഹി : ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര നടത്തുന്ന കാര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ നിയമം നിലവില്‍ വരുന്നത്. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ ഹെൽമറ്റ് ധരിക്കണമെന്ന് നിയമങ്ങള്‍ ഇതിനകം തന്നെയുണ്ട്. കാറില്‍ യാത്ര ചെയ്യുമ്പോള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു സീറ്റ് ബെല്‍റ്റോ മറ്റ് സുരക്ഷാ സംവിധാനമോ നിര്‍ബന്ധമാണ്.
പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. മാത്രമല്ല കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020-ല്‍ 14 വയസ്സിന് താഴെയുള്ള 2,700 കുട്ടികളും 18 വയസ്സിന് താഴെയുള്ള 14,000 കുട്ടികളും റോഡപകടങ്ങളില്‍ മരിച്ചു. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം 5,868 പേരും മരിച്ചു.
സ്‌കൂളുകളിലേക്ക് സ്വകാര്യ വാഹനങ്ങളിലും കാല്‍നടക്കാരെന്ന നിലയിലും പൊതുഗതാഗതത്തിലും വരുന്ന കുട്ടികള്‍ പലപ്പോഴും ഒന്നിലധികം അപകടസാധ്യതകള്‍ക്ക് വിധേയരാകുന്നു. കുട്ടികള്‍ക്കിടയിലെ സാധാരണമായ മരണകാരണം അപ്രതീക്ഷിതമായ പരിക്കാണ്, അതിന്റെ കാരണം പലപ്പോഴും റോഡപകടങ്ങളാണ്. ഹാര്‍നെസ്, കുട്ടികളുടെ ഹെല്‍മറ്റ്, കുട്ടികള്‍ക്ക് കുറഞ്ഞ വേഗത പരിധി എന്നിവ നിര്‍ബന്ധമാക്കുന്ന പുതിയ നിയമനിര്‍മ്മാണം കുട്ടികളുടെ റോഡ് സുരക്ഷയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണ്.
രാജ്യത്തുടനീളമുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നിയമം ഫലപ്രദമായി നടപ്പാക്കേണ്ടത് ആവശ്യമാണെന്ന്, ”സേവ് ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകനും സിഇഒയുമായ പിയൂഷ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: