Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെഎസ്ഇബിയിലെ ഷോക്ക് ട്രീറ്റ്‌മെന്റ്

മുന്‍ മന്ത്രിയും ഇടതുയൂണിയനുകളും എന്തുതന്നെ പറഞ്ഞാലും ഗുരുതരമായ ആരോപണങ്ങളാണ് കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അഴിമതി കര്‍മപരിപാടിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമെന്നു കരുതാനാവില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2022, 05:00 am IST
in Editorial

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതി പരമ്പരയില്‍ ഒന്നുകൂടി വെളിച്ചത്താവുകയാണ്. മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഭരണകാലത്ത് ഇടുക്കി ജില്ലയില്‍ മാത്രം മൂന്നിടത്ത് കെഎസ്ഇബിയുടെ ഏക്കറു കണക്കിന് ഭൂമി സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് നിബന്ധനകള്‍ പാലിക്കാതെ പാ

ട്ടത്തിനു നല്‍കിയതും പ്രതിവര്‍ഷം പന്ത്രണ്ടുകോടി രൂപ അധിക ചെലവ് വരുന്ന വിധത്തില്‍ കെഎസ്ഇബിയില്‍ അനധികൃത നിയമനം നടത്തിയതും യൂണിയന്‍ നേതാക്കള്‍ വഴി കരാറുകാര്‍ക്ക് ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമൊക്കെയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മന്ത്രിയായിരിക്കെ എം.എം.മണിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ വൈദ്യുതി ഭവനിലേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്ന ഇടതു യൂണിയന്‍ നേതാവിനെ കേന്ദ്രീകരിച്ചാണ് പല ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്. ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷയ്‌ക്ക് വ്യവസായ സുരക്ഷാ സേനയെ നിയോഗിച്ചതടക്കം കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ഇടതു യൂണിയന്‍ സമരത്തിനിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അഴിമതിയുടെയും ക്രമക്കേടുകളുടെയുമൊക്കെ കഥകള്‍ പുറംലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നത്. ചെയര്‍മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞതോടെ ഇടതുയൂണിയന്‍ നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ചെയര്‍മാനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് യൂണിയന്‍ നേതാക്കള്‍.

ഭരണം ലഭിക്കുമ്പോഴൊക്കെ ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ കറപ്ഷന്‍’ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണാധികാരികളും ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയന്‍ നേതാക്കളുമൊക്കെ ചേര്‍ന്നുള്ള ഒരു ദൂഷിത വലയം വളരെ ആസൂത്രിതമായാണ് ഇത് നടത്തുക. ഐക്യകേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചിട്ടുള്ളതാണിത്. ഇ.കെ. നായനാരുടെ ഭരണകാലത്തും വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്തും ഇത്തരം അഴിമതികള്‍ നടത്തുന്നതില്‍നിന്ന് സിപിഎം വിട്ടുനിന്നിട്ടില്ല. പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസ് കുപ്രസിദ്ധമാണല്ലോ. ഇങ്ങനെയുള്ള അഴിമതികള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മട്ടിലാണ് സിപിഎം പെരുമാറാറുള്ളത്. ഇടതുഭരണ കാലത്തു നടക്കുന്ന സംഘടിതമായ ഇത്തരം അഴിമതികളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് പിന്നീട് ഭരണം ലഭിക്കുമ്പോഴും ശരിയായ അന്വേഷണം നടത്താറില്ല. അവര്‍ക്കും അഴിമതി നടത്താനുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസായാലും സോളാര്‍ കേസായാലും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചില്ലല്ലോ. ഇടത്-വലതു മുന്നണികളെ നയിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള തന്ത്രപരമായ  ധാരണയാണിത്. ചിലപ്പോഴൊക്കെ ഈ ധാരണ തെറ്റാറുണ്ടെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരുപക്ഷത്തും ആളുകളുണ്ട്. ഇതില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും ബലിയാടാകേണ്ടി വരികയും ചെയ്യുന്നു.

സത്യസന്ധനെന്നും ധീരനെന്നും പേരെടുത്ത ഉദ്യോഗസ്ഥനാണ് ബി. അശോക് ഐഎഎസ്. ഏതു പദവിയിലിരുന്നാലും സുതാര്യമായും നിയമപരമായും പ്രവര്‍ത്തിക്കുന്നത് ശീലമാക്കിയയാള്‍. അതിനാല്‍തന്നെ രാഷ്‌ട്രീയ പകപോക്കലിന് ഇരയാകേണ്ടി വന്നയാളുമാണ്.  നിരന്തരമായ സ്ഥലം മാറ്റത്തിനും വിധേയനായിട്ടുണ്ട്. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത ഇത്തരമൊരു ഉദ്യോഗസ്ഥന്‍ കെഎസ്ഇബിയുടെ തലപ്പത്ത് എത്തിയത് ഇടതുയൂണിയന്‍ നേതാക്കളെ കുറച്ചൊന്നുമല്ല അരിശംകൊള്ളിക്കുന്നത്. ഇങ്ങനെയൊരാള്‍ മുകളിലിരിക്കെ മുന്‍കാലങ്ങളിലേതുപോലെ അഴിമതിയും ക്രമക്കേടുകളും നടത്താനാവില്ലെന്നതു തന്നെ കാരണം. കെഎസ്ഇബിയില്‍ നടന്നതായി കരുതപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വളരെ ഗുരുതരമായ ആരോപണങ്ങളാണ് ചെയര്‍മാന്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ സര്‍ക്കാരിനെയല്ല, യൂണിയനുകളെയാണ് വിമര്‍ശിച്ചതെന്ന് ചെയര്‍മാന്‍ പറയുന്നത് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് എത്രത്തോളം സ്വീകാര്യമാവും എന്ന് കണ്ടറിയണം. ബി. അശോകിനെ അനുകൂലിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തു വന്നിട്ടുണ്ടെങ്കിലും മുന്‍മന്ത്രി എം.എം. മണി രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. മടിയില്‍ കനമുള്ളവന്റെ ഭയമാണിതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുന്‍ മന്ത്രിയും ഇടതുയൂണിയനുകളും എന്തുതന്നെ പറഞ്ഞാലും ഗുരുതരമായ ആരോപണങ്ങളാണ് കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അഴിമതി കര്‍മപരിപാടിയാക്കിയിരിക്കുന്ന പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമെന്നു കരുതാനാവില്ല. കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി.

Tags: കേരള സര്‍ക്കാര്‍കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.