കൊച്ചി: ചരിത്രം പരിശോധിച്ചാല്‍ അറബിനാടുകളിലെ മണലാരണ്യങ്ങളില്‍ ജീവിച്ചിരുന്നവര്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും അടിച്ചപ്പോള്‍ പ്രതിരോധിക്കാനാണ് മുഖം ഒരു ഷാള്‍ കൊണ്ട് മൂടിയത്. ആ സാഹചര്യത്തിലെ വസ്ത്രമായ പര്‍ദ്ദയും ഹിജാബും ഇവിടെ ഇസ്ലാമിന്റെ വസ്ത്രമാണെന്ന് പറഞ്ഞങ്ങ് നടപ്പാക്കുകയാണ്. – സാമൂഹ്യ പ്രവര്‍ത്തക ജസ്ല മാടശേരി പറഞ്ഞു.
ഇസ്ലാം മതപ്രകാരം ഒരു സ്ത്രീ അന്യപുരുഷന്റെ മുഖം നേരിട്ട് കാണുന്നത് നിഷിദ്ധമാണ്. അതിനായാണ് അവര്‍ ഷട്ടര്‍ അങ്ങിട്ടിരിക്കുന്നത്.അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ നിഖാബയും ബുര്‍ഖയും ധരിച്ചിരുന്നത് അന്നത്തെ സാഹചര്യങ്ങള്‍ മൂലമാണ്.- ജസ്ല വിശദീകരിക്കുന്നു.
വസ്ത്ര സ്വാതന്ത്രം എന്ന പറഞ്ഞ് ഇസ്ളാമിക വസ്ത്രത്തിനായി വാദിക്കുന്നവര്‍ വ്യക്തി സ്വാതന്ത്രത്തെ മനസിലാക്കുന്നവരല്ലന്ന് ജസ്ല പറഞ്ഞു. ഹിജാബ് ധരിക്കാത്തവര്‍ ബിക്കിനി ധരിക്കാനാഗ്രഹിക്കുന്നവരാണ് എന്നാണ് ഇത്തരക്കാരുടെ ധാരണ. ഇസ്ലാം നിയമത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു വിധത്തിലുമുള്ള സ്വാതന്ത്ര്യവുമില്ല- ജസ്ല മാടശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: