കൊല്‍ക്കൊത്ത: ബംഗാളിലെ മൂര്‍ഷിദാബാദിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിനികളോട് ബുര്‍ഖയ്ക്ക് പകരം യൂണിഫോം ധരിയ്ക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ അക്രമാസക്തരായ ജനക്കൂട്ടം അടിച്ചകൊലപ്പെടുത്താന് ശ്രമിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നിയമാവലിയില്‍ പറയും പ്രകാരം ബുര്‍ഖയ്ക്ക് പകരം സ്കൂള്‍ യൂണിഫോം ധരിയ്ക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചതാണ് അക്രമത്തിന് കാരണമായത്.
ഉച്ചയ്ക്ക് ശേഷമാണ് അക്രമാസക്തരായ ജനക്കൂട്ടം സ്കൂള്‍ കാമ്പസിലെത്തി കല്ലെറിയാന്‍ തുടങ്ങിയത്. പ്രിന്‍സിപ്പലിനെ അടിച്ചുകൊല്ലാനും ശ്രമം നടന്നു. എന്നാല്‍ രക്ഷപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ മിത്ര അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര് വാതകം പ്രയോഗിച്ചു.
വൈകാതെ മുതിര്‍ന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ജില്ലാഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ’18 പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. കുറച്ചുപേരെ കൂടി അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നു,’- ജംഗിപൂര്‍ പൊലീസ് സൂപ്രണ്ട് ഭോലാനാഥ് പാണ്ഡെ പറഞ്ഞു. സന്ധ്യയോടെ പൊലീസ് അധ്യാപകരേയും പ്രിന്‍സിപ്പലിനെയും സംരക്ഷണത്തോടെ പുറത്തിറക്കി. അക്രമികളില്‍ നിന്നും രക്ഷപ്പെടാനായ് ഇവര്‍ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.
ബംഗാളിലെ ജില്ലകളില്‍ വെച്ചേറ്റവുമധികം മുസ്ലിം ജനസഖ്യയുള്ള ജില്ലയാണ് മുര്‍ഷിദാബാദ്. 2011ലെ സെന്‍സസ് അനുസരിച്ച് മുര്‍ഷിദാബാദില്‍ 66 ശതമാനം മുസ്ലിങ്ങളാണ്. മുസ്ലിം ഭൂരിപക്ഷപ്രദേശമായതിനാല്‍ വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ അധികൃതരും മുഖം രക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ മിത്രയെ കരുവാക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ മതപരമായ വസ്ത്രങ്ങളല്ല, യൂണിഫോമാണ് വിദ്യാര്‍ത്ഥികള്‍ ധരിയ്ക്കേണ്ടതെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം നടപ്പിലാക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.കാലാകാലങ്ങളായി അവിടുത്തെ സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖയാണ് ധരിച്ചിരുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും അവര്‍ ഭരിയ്ക്കുന്ന ജില്ലാ ഭരണകൂടവും ശ്രമിക്കുന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ പോലും ബുര്‍ഖ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള നിര്‍ബന്ധിത വസ്ത്രമല്ല. പിന്നെയാണോ ബംഗാളിലെ മൂര്‍ഷിദാബാദിലെ സ്കൂള്‍.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം സ്കൂളില്‍ നിന്നാണ് നല്‍കിയതെന്ന് ഒരു വിഭാഗം ഗ്രാമീണര്‍ പറയുന്നത്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിനികളോട് ബുര്‍ഖ മാറ്റി യൂണിഫോം ധരിയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും പറയുന്നു. എന്നാല്‍ അധ്യാപകര്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പിന്നീട് സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥിനികളുടെ കുടുംബാംഗങ്ങളും പങ്കെടുത്ത യോഗം നടന്നു. ഒത്തുതീര്പ്പുയോഗത്തില് പ്രശ്നം രമ്യതയിലെത്തിയതായി പറയുന്നു.
സ്കൂള്‍ നിലകൊള്ളുന്ന ജംഗിപൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തൃണമൂല്‍ എംഎല്‍എ ജാകിര്‍ ഹൊസൈനാണ്. ‘സുടിയിലെ ബഹുതാലി ഹൈസ്കൂളില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ചില അക്രമികളാണ് കല്ലേറ് നടത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പിലിനെ സസ്പെന്റ് ചെയ്തു. ഇനിയും ഏതാനും പേരെ അറസ്റ്റ് ചെയ്യാനുണ്ട്.’- ജാകിര്‍ ഹൊസൈന്‍ എംഎല്‍എ പറയുന്നു.
‘ബുര്‍ഖയ്ക്ക് പകരം സ്കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ പ്രിന്‍സിപ്പലാണ് പറഞ്ഞത്. സാഹചര്യം ഇപ്പോള്‍ നിയന്ത്രണാധീനമാണ്.’- തൃണമൂല്‍ നേതാവ് ഇമാനി ബിശ്വാസ് പറ്ഞ്ഞു. ഹെഡ്മാസ്റ്റര് ബുര്‍ഖയ്ക്ക് പകരം സ്കൂള്‍ യൂണിഫോം ധരിയ്ക്കാന്‍ പറയുകയായിരുന്നുവെന്ന പ്രചാരണമാണ് ഇപ്പോള്‍ അഴിച്ചുവിടുന്നത്. എന്നാല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിയ്ക്കണമെന്ന നിര്‍ദേശം നടപ്പിലാക്കുക മാത്രമായിരുന്നു പ്രിന്‍സിപ്പില്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: