തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്രിമിനലെന്ന് വിളിച്ച് അപമാനിച്ച കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ പരാതി നല്കി യുവമോര്‍ച്ച. ഫെബ്രുവരി 14 തിങ്കളാഴ്ച മനോരമയുടെ വാര്‍ത്ത ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഷമാ മുഹമ്മദ് യോഗി ആദിത്യനാഥിനെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതേതുടര്‍ന്നാണ് യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഉത്തര്‍പ്രദേശ് പോലീസ് മേധാവിക്കും പരാതി നല്കി. ‘ഞാന്‍ ഒരിക്കലും അദ്ദേഹത്തെ യോഗി ആദിത്യനാഥ് എന്ന് വിളിക്കില്ല. അദ്ദേഹത്തിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ തന്നെ അറിയാം, ഒരു ക്രിമിനലാണ് അദ്ദേഹം. ഒരു തീവ്രവാദ സംഘടനയുടെ തലവനാണ് അദ്ദേഹം. അനേകം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അദ്ദേഹം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍’ എന്നാണ് ഷമാ മുഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ അപമാനിച്ചതില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് പ്രതികരിച്ചെങ്ങിലും ഷമ മാപ്പ് പറയാന്‍ തയ്യാറായില്ല. ചര്‍ച്ച നയിച്ച അവതാരകന് അയ്യപ്പദാസും ഷമയെ തിരുത്തിയില്ല. അതിനാല്‍ ചര്‍ച്ച സംഘടിപ്പിച്ച ചാനലും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് പ്രശാന്ത് ശിവന് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു.
യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച ഷമാ മുഹമ്മദിനും ചാനലിനുമെതിരെ ഐപിസി സെക്ഷന്‍ 124എ, 505(1), 505(1)(യ), 153, 34, 499, സെക്ഷന്‍ 19കേബിള്‍ നെറ്റവര്ക്ക്സ് റെഗുലേഷന് ആക്ട് 1995, സെക്ഷന്‍ 20സിഎന്‍ആര്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: