ചാത്തന്നൂര്‍: കൊയ്ത്തിനായി കുറുങ്ങല്‍ ഏലായിലെ ഏക്കറുകണക്കിന് നെല്പ്പാടങ്ങളൊരുങ്ങി. പക്ഷേ കൊയ്ത്തുയന്ത്രങ്ങള്‍ എങ്ങും കിട്ടാനില്ല. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥമൂലം വിളഞ്ഞുനില്‍ക്കുന്ന പാടം കൊയ്യാനാകാതെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍.
നെല്‍ ഉണങ്ങി വയലില്വീണ് തുടങ്ങി. ഇതിനിടയില്‍ കാലം തെറ്റി മഴപെയ്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൊയ്ത്തിന് തൊഴിലാളികളെ വിളിച്ചാല്‍ വന്‍സാമ്പത്തിക ബാധ്യതയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടരയേക്കര്‍ പാടം കൊയ്യാന്‍ 30,000 രൂപയെങ്കിലും ചെലവുണ്ട്. കൂടാതെ, മെതിയന്ത്രം ഉപയോഗിക്കാന്‍ വെറെയും തുക കണ്ടെത്തണം. അതിനാല്‍ കൊയ്ത്തുയന്ത്രമെത്തിക്കാന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വെള്ളം ഇപ്പോഴും പൂര്‍ണ്ണമായും വറ്റിയിട്ടില്ല. ഏലാകളില്‍ വേനല്‍മഴയും പെയ്യുന്നുണ്ട്. കൂടുതല്‍ ദിവസമെടുത്താല്‍ നെല്‍ പൊഴിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. എത്രയും വേഗം ചെളിയില്‍ കൊയ്യുന്ന ചെയിനുള്ള കൊയ്ത്തുയന്ത്രം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: