തിരുവനന്തപുരം : കെഎസ്ഇബി ചെയര്‍മാന്‍ മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നതായി ആരോപിച്ചതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി നല്‍കുകയാണെന്ന് ചെയര്‍മാന്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചര വര്‍ഷമായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് ഉണ്ടായത്. അഞ്ചര വര്‍ഷമായി ഇത് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി ഓഫീസ് പോലെയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാര്‍ജ് കൂട്ടി ജനങ്ങളുടെ മേല്‍ കെട്ടിവയ്‌ക്കുന്നു.
ചെയര്‍മാന്‍ നടത്തിയ പ്രസ്താവനകളെയൊന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിഷേധിച്ചിട്ടില്ല. മുന്‍ മന്ത്രി എം.എം. മണിയാണ് ആരോപണങ്ങളില്‍ പ്രതികരിച്ചതും പ്രസ്താവനകള്‍ തള്ളിയതും. ട്രാന്‍സ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും ഇങ്ങനെതന്നെയാണ് മറുപടി ലഭിച്ചത്. നിലവിലെ മന്ത്രിയ എം.എം. മണി ഭീഷണിപ്പെടുത്തുകയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: