ഒട്ടാവ: കാനഡയില്‍ ട്രക്ക് സമരക്കാര്‍ പൊതു നിരത്തുകളില്‍ ടെന്റുകള്‍ കെട്ടിയുള്ള ഫ്രീഡം കണ്‍വോയ് സമരങ്ങളെ രാജ്യത്തിന്റെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് അടിച്ചൊതുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കഴിഞ്ഞ ദിവസമാണ് എമര്‍ജന്‍സി പവര്‍ ഉപയോഗിക്കാനുള്ള തീരുമാനം ട്രൂഡോ എടുത്തത്. രാജ്യത്ത് എമര്‍ജനസി പവര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംഭമാണിത്. ട്രൂഡോയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായി പിയറി ട്രൂഡോയുടെ ഭരണകാലത്താണ് മുമ്പ് എമര്‍ജന്‍സി പവര്‍ രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്. 1970ലെ ഒക്ടോബര്‍ െ്രെകസിസ് കാലത്തായിരുന്നു ഇത്. ‘എമര്‍ജന്‍സി ആക്ട് നടപ്പില്‍ വരുത്തിയിരിക്കുകയാണ് ഫെഡറല്‍ ഗവണ്മെന്റ്. പൊതുസ്ഥലങ്ങളും അതിര്‍ത്തികളും കയ്യേറിയുള്ള സമരങ്ങളെ നേരിടുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണിതെന്ന് ട്രൂഡോ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സമരക്കാരെ അറസ്റ്റ് ചെയ്ത് ട്രക്കുകള്‍ പിടിച്ചെടുക്കാനും സമരത്തിന്റെ ഫണ്ടിങ് നിരോധിക്കാനുമുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദേഹം വ്യക്തമാക്കി. കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രൂഡോയുടെ കോവിഡ് നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി കഴിഞ്ഞ ദിവസം ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു. സമരക്കാര്‍ ഇതില്‍ താമസിച്ചാണ് ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.
കഴിഞ്ഞ ആഴ്ച്ച മാത്രം 2700 പുതിയ ട്രക്കുകളാണ് സമരത്തിനായി ഒട്ടാവയില്‍ വരിവരിയായി എത്തിയത്. തലസ്ഥാനനഗരിയില്‍ ട്രാഫിക് ദിവസങ്ങളായി പൂര്‍ണ്ണസ്തംഭനത്തിലാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന നയമാണ് അവരെ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുന്നത്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകാരുടെ ഈ സമരക്കൂട്ടായ്മയ്ക്ക് കാനഡയില്‍ വിവിധ തലങ്ങളില്‍ നിന്നും വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ കര്‍ഷകസമരത്തെ പരസ്യമായി ജസ്റ്റിന് ട്രൂഡോ പിന്തുണച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രധാന കേന്ദ്രവും കാനഡയായി മാറിയിട്ടുണ്ട്. ഇവരുടെ പിന്തുണയുള്ള ചിലര്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: