തിരുവനന്തപുരം: കേരളത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്ഷന് അര്‍ഹതയുണ്ട്. ഇത് ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് ലഭിക്കില്ല.
പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല.സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്ഷന് നല്കുന്ന ഇത്തരം പേഴ്സണല്‍ സ്റ്റോഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല, ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: