ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഡിജിറ്റല്‍ പഠനം പ്രോത്സാഹിപ്പിക്കുമ്പോള്‍, ഡിജിറ്റല്‍ അന്തരം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് & റിസര്‍ച്ചില്‍ (എന്‍ഐടിടിടിആര്‍) സ്‌പോര്‍ട്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ പഠനത്തില്‍ ഡിജിറ്റല്‍ അന്തരമില്ലാതാക്കാന്‍ ഗ്രാമപ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ അനുഭവങ്ങളോട് എല്ലാവരെയും ചേര്‍ത്ത് പിടിക്കണം. ഇതിനായി ഇ-ലേണിംഗില്‍ അധ്യാപകരുടെ കഴിവുകള്‍ ഉയര്‍ത്തുക എന്നതാണ് പ്രധാന നടപടികളിലൊന്നെന്ന് ഉപരാഷ്‌ട്രപതി നിര്‍ദ്ദേശിച്ചു.
എന്‍ഐടിടിടിആര്‍ ഓപ്പണ്‍ എജ്യുക്കേഷണല്‍ റിസോഴ്‌സിന്റെ (ഒഇആര്‍) ഉദ്ഘാടനവും നിര്‍വഹിച്ചു. ഇന്ത്യയിലേത് ഗുണമേന്മയുള്ള അധ്യാപക പരിശീലനമാണ്. അധ്യാപകര്‍ ഒരു രാഷ്‌ട്രത്തിന്റെ ബൗദ്ധിക ജീവരേഖയാണെന്നും രാജ്യത്തിന്റെ വികസനം രേഖപ്പെടുത്തുന്നതില്‍ അവര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പഠനം ഡിജിറ്റല്‍ അന്തരത്തിലേക്ക് നയിക്കരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: