ന്യുദൽഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ തോത് വീണ്ടും മോശമായി. വായുവിന്റെ ഗുണനിലവാര സൂചിക 280ൽ എത്തിയതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. അടുത്ത മൂന്നു ദിവസം കാറ്റിന്റെ വേഗതക്കുറവ് വായുസഞ്ചാരം കുറയ്‌ക്കാൻ സാധ്യതയുണ്ടെന്നും ബോർഡ് അറിയിച്ചു. ദൽഹിയുടെ സമീപ പ്രദേശങ്ങളായ ലോധി റോഡ്, മഥുര റോഡ്, ഐഐടി, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ വായു മലിനീകരണം കൂടിയിട്ടുണ്ട്.
തിങ്കളാഴ്ച ദൽഹിയിലെ വായു മലിനീകരണ തോത് വളരെ മോശം നിലയിലായിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് താപനിലയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഈ സമയം കാറ്റിന്റെ വേഗതക്കുറവ് വായു സഞ്ചാരം കുറയ്‌ക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 17 മുതൽ, മിതമായ കാറ്റിന്റെ വേഗത കാരണം സൂചിക മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: