തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗുരുതര അഴിമതികള്‍ നടന്ന കെഎസ്ഇബി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ നിലവിലെ മന്ത്രി പറഞ്ഞ് പറയിച്ചതാണോയെന്ന് സംശയമെന്ന് മുന്‍ മന്ത്രി എം.എം. മണി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്കുള്ളില്‍ ഇടത് യൂണിയനുകള്‍ വന്‍ അധികാര ദുര്‍വ്യയവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്നായിരുന്നു ചെയര്മാന് ബി. അശോകിന്റെ വെളിപ്പെടുത്തല്‍.
എന്ത് അടിസ്ഥാനത്തിലാണ് ചെയര്മാന് അങ്ങനെ പറഞ്ഞത്. നിലവിലെ മന്ത്രി കൃഷ്ണന് കുട്ടിയുടെ അറിവോടെയാണോ അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. മന്ത്രി പറയേണ്ടത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോയെന്നും മണി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കൂടുതല്‍ പ്രതികരണം നടത്തും. താന്‍ മന്ത്രിയായിരിക്കേ കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് ആ സമയം കാഴ്ചവെച്ചത്. വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. ഈ കാലയളവില്‍ ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചെന്നും മണി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നതായി പറഞ്ഞിട്ടില്ല. ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയര്മാന് ബി. അശോക്. ഭൂമി പാട്ടത്തിന് നല്കുമ്പോള് പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് തന്റെ കുറിപ്പില്‍ പറഞ്ഞത്. മുന്‍ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ബി. അശോക് പറഞ്ഞു.
ക്രമവിരുദ്ധമായി പാട്ടം നല്കിയ സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. പറഞ്ഞ കാര്യങ്ങളില്‍ ഒരു ബോധ്യക്കുറവുമില്ല. താന്‍ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം.എം. മണി ബോര്‍ഡിലെ സുരക്ഷ സര്‍ക്കാര്‍ അറിഞ്ഞുതന്നെയാണെന്നും അശോക് കൂട്ടിച്ചേര്‍ത്തു.
കെഎസ്ഇബി ചെയര്മാന് ഡോ.ബി. അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങിയിരുന്നു. തുടര്‍ന്ന് ചെയര്മാന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്നായിയിരുന്നു ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിന് എജിയുടെ വിശദീകരണവും തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: