കൊച്ചി : കൊച്ചിയില്‍ വീണ്ടും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. എട്ട് പേരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 55 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്.
ഇടപ്പള്ളിയിലെ ഹോട്ടസലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മലപ്പുറത്തു നിന്നും മയക്കമരുന്ന് വില്‍പ്പനയ്ക്കെത്തിയ നാല്പേരും, ഇത് വാങ്ങാനെത്തിയ നാലുപേരുമാണ് പ്രത്യേക സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. കൊല്ലത്തു നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയതാണ് സ്ത്രീ. ഇവര്‍ എത്തിയ മൂന്ന് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പിടിയിലായവരില്‍ വധശ്രമക്കേസില്‍ പ്രതികളായിട്ടുള്ളവരും ഉള്‍പ്പെടും. അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരില്‍ മിക്കവരും വിദശത്ത് ജോലിചെയ്യുന്നവരാണ്. അവിടെ വെച്ചുള്ള പരിചയമാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് എത്തിച്ചത്.
കസ്റ്റംസ്- എക്സൈസ് സംഘങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടാനായത്. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്താണ് ഇവര്‍ എത്തിയത്. എംഡിഎംഎ ബെംഗളൂരുവില്‍ നിന്നും എത്തിച്ചതാണെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: