ഗാന്ധിനഗര്‍(കോട്ടയം) : കോട്ടയം മെഡിക്കല്‍ കോളജ് ചരിത്രം കുറിക്കുകയാണ്. ഇന്നലെ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അതിനായി 18 മണിക്കൂര്‍ നീണ്ടുനിന്ന ഒരു പറ്റം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും പ്രയത്നമാണ് ചരിത്രമായി മാറിയത്. ഇന്നലെ രാവിലെ 6 നു തുടങ്ങിയ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുമ്പോള്‍ പുതിയ ദിവസത്തിന്റെ ആരംഭം കുറിക്കുക കൂടിയായിരുന്നു.
അത്യുത്സാഹികളും, സമര്‍പ്പണബോധവുമുള്ള ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഈ ശസ്ത്രക്രീയയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവന് ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സര്ജന് ഡോ. ടി.വി മുരളി, ജനറല്‍ സര്ജന് ഡോ.ജോസ് സ്റ്റാന്‍ലി, ഡോ.മനൂപ്, അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോ. ഷീലാ വര്‍ഗ്ഗീസ്, ഡോ.സോജന്, ഡോ.അനില്‍, ഡോ ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്സ് സുമിത, നഴ്സുമാരായ അനു,ടിന്റു, ജീമോള്‍, ഓപ്പറേഷന് തീയേറ്റര്‍ ടെക്നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, കിംസ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഷബീര്‍ അലി, ഷിറാസ്, ഹാഷിര്‍, മനോജ് കെ എസ് ,ഓപ്പറേഷന് തിയേറ്റര്‍ ഹെഡ് നേഴ്സ് ഗോകുല്‍, ഐസിയു സീനിയര്‍ നേഴ്സ് ലിജോ ,ടെക്നീഷ്യന് അഭിനന്ദ്, ലോജിസ്റ്റിക് സഹായികളായ ജിമ്മി ജോര്‍ജ്ജ്, നീതു, മനു, സാബു, ജയമോഹന് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ഇവര്‍ക്കൊപ്പം നിര്‍ദ്ദേശങ്ങളുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: