കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയില്‍ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനു പിന്നില്‍ ശിവശങ്കറിന്റെ ഗുഢാലോചനയാണെന്ന് സ്വകാര്യ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിനായി വിളിച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുമ്പാകെ ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതില്‍ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് പൂര്‍ണ്ണ വിവരം ഉണ്ടായിരുന്നതായും സ്വപ്ന അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസില്‍ ഒളിവില്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിനിടെ ഇഡിക്കെതിരെയുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്നയ്ക്ക് കാവല്‍ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് നിലവില്‍ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന് ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് ഇഡി വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. പുതിയ വിവരങ്ങള്‍ കോടതിയില്‍ ഔദ്യോഗികമായി ഉടന്‍ അറിയിക്കാനാണ് ഇഡിയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും സത്യസന്ധമായി മറുപടി നല്‍കുമെന്ന് സ്വപ്നയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: