ബെംഗളൂരു: രണ്ട് ദിവസമായി നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ പത്ത് ടീമുകളും വാശിയോടെ പൊരുതി. 67 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 204 കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ ലേലം വിളിച്ചെടുത്തത്. മൊത്തം 550 കോടി രൂപയാണ് പത്ത്് ടീമകളും കൂടി കളിക്കാരെ വാങ്ങാന്‍ ചെലവഴിച്ചത് .
പതിനൊന്ന് കളിക്കാര്‍ക്ക് പത്ത് കോടിയോ അതില്‍ കുടുതലോ ലഭിച്ചു. 15.25 കോടി ലഭിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് വിലയേറിയ താരമായി. മുംബൈ ഇന്ത്യന്‍സാണ് ഇഷാനെ വാങ്ങിയത്. 11.50 കോടിക്ക് പഞ്ചാബ് കിങ്സ് വാങ്ങിയ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റനാണ് വിലയേറിയ വിദേശ താരം.
പത്ത് കോടിയോ അതില്‍ കൂടുതലോ ലഭിച്ച താരങ്ങള്‍ (തുകയും ടീമും ബ്രാക്കറ്റില്‍) : 1. ഇഷാന് കിഷന് (15.25 കോടി, മുംബൈ ഇന്ത്യന്‍സ്), 2. ദീപക് ചഹാര്‍ (14 കോടി, ചെന്നൈ സൂപ്പര്‍ കിങ്സ്), 3. ശ്രേയസ് അയ്യര്‍ (12.25 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), 4. ലിയാം ലിവിങ്സ്റ്റണ് (11.50 കോടി, പഞ്ചാബ് കിങ്സ്), 5. ഷാര്‍ദുല്‍ താക്കുര്‍ (10.75 കോടി, ദല്‍ഹി ക്യാപിറ്റല്‍സ്), .6. വനിന്ദു ഹസരംഗ (10.75 കോടി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു), 7. ഹര്‍ഷല്‍ പട്ടേല്‍ (10.75 കോടി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു), 8. നിക്കോളസ് പൂരന് (10.75 കോടി, സണ്‍റൈസേഴ്സ് ഹൈദരാബാദ്), 9. ലോക്കി ഫെര്ഗ്യൂസന് (10 കോടി, ഗുജറാത്ത് ടൈറ്റന്‍സ്), 10. ആവേശ് ഖാന് (10 കോടി, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്), 11. പ്രസിദ്ധ് കൃഷ്ണ ( 10 കോടി, രാജസ്ഥാന് റോയല്‍സ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: