കൊച്ചി: നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഡിവൈഎസ്പി ജോസഫ് സൈജുവിനാണ് അന്വേഷണ ചുമതല. രണ്ട് ദിവസം മുന്‍പാണ് അന്വേഷണം നടത്തണമെന്ന് അറിയിച്ച് ഉത്തരവിറങ്ങിയത്.
ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റിസുമാര്‍, ഡിജിപി എന്നിവര്‍ക്ക് നടി പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ വിദേശത്തുള്പ്പെടെയുള്ളവരുടെ കൈവശമുണ്ടെന്നും നടി ആരോപിക്കുന്നുണ്ട്. പിന്നാലെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വെച്ച് ദൃശ്യങ്ങള്‍ ചോര്‍ന്നതായി ഫൊറെന്‍സിക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: