Categories: Thiruvananthapuram

‘കണ്ണകി’ പുരസ്‌കാരം ജന്മഭൂമി റിപ്പോര്‍ട്ടര്‍ ശിവാകൈലാസിന്

ജന്മഭൂമിയുടെ സംസ്‌കൃതി പേജില്‍ ക്ഷേത്ര ചരിത്രങ്ങളെ കുറിച്ചെഴുതിയ ലേഖനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം എല്‍ബിആര്‍എന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘കണ്ണകി’പുരസ്‌ക്കാരം ജന്മഭൂമി ലേഖകന്‍ ശിവാകൈലാസിന്. ജന്മഭൂമിയുടെ സംസ്‌കൃതി പേജില്‍ ക്ഷേത്ര ചരിത്രങ്ങളെ കുറിച്ചെഴുതിയ ലേഖനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.  

മുന്‍ എംഎല്‍എ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ബിന്‍ഷ ബി. ഷറഫ്, അരുവിക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശ്യാം, ആറ്റുകാല്‍ ക്ഷേത്ര സോപാന ഗായകന്‍ രമേശ് കുമാര്‍ തുടങ്ങിയവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എംപി പുരസ്‌ക്കാര ദാനം നിര്‍വ്വഹിക്കും.

Recent Posts