ന്യൂദല്‍ഹി:ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ കെറ്റോ.കോം(ketto.com) വഴി സഹായമഭ്യര്‍ത്ഥിച്ച ശേഷം പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍ ജേണലിസ്റ്റ് റാണാ അയൂബില്‍(journalist Rana Ayyub) നിന്നും ഇഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)(ED) 1.77 കോടി രൂപ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ (Money laundering) എന്ന വകുപ്പ് പ്രകാരമുള്ള കുറ്റത്തിന്റെ പേരിലാണ് 1.77 കോടി രൂപ പിടിച്ചെടുത്തത്.
കെറ്റോ.കോം എന്ന ധനസമാഹരണ വെബ്സൈറ്റ് വഴി ലഭിച്ച ഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് കേസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതി വഴി റാണാ അയൂബ് സംഭാവന നല്‍കിയവരെ വഞ്ചിച്ചതായി ഇഡി പറയുന്നു. ‘റാണാ അയൂബ് കെറ്റോ.കോം വഴി 2,69,44,680 രൂപ പിരിച്ചെടുത്തു. ഈ തുക അവരുടെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി. പിതാവ് മൊഹമ്മദ് അയൂബ് വക്വുയ്ഫിന്റെ അക്കൗണ്ടിലേക്ക് 1,60,27,822 രൂപയും സഹോദരി ഇഫത് ഷെയ്ഖിന്റെ അക്കൗണ്ടിലേക്ക് 37,15,072 രൂപയും മാറ്റിയിരുന്നു. സഹോദരിയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴി്ച്ചു,’- ഇഡി രേഖകള്‍ പറയുന്നു.
റാണാ അയൂബ് 31,16,770 രൂപയുടെ ചെലവാണ് രേഖകള്‍ സഹിതം കാണിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചപ്പോള്‍ ശരിക്കും ചെലവായ തുക 17,66,970 മാത്രമാണെന്നും കണ്ടെത്തി.
‘ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചില സംഘടനകളുടെ പേരില്‍ ചെലവ് ചെയ്തതായി കാണിച്ച് റാണാ അയൂബ് ഏതാനും വ്യാജബില്ലുകളും ഹാജരിക്കിയിരുന്നു. സ്വകാര്യാവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്തത് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ‘- ഇഡി രേഖകള്‍ പറയുന്നു.
കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് പണം കണ്ടെത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. ‘അന്വേഷണത്തില്‍ ഇവരില്‍ നിന്നും 1,77,27,704 രൂപ കണ്ടെടുക്കേണ്ടതായും 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപലിശ ഈടാക്കേണ്ടതായും കണ്ടെത്തി.
ഫണ്ട് ദുരുപയോഗം മാത്രമല്ല, സ്വകാര്യ ആവശ്യത്തിന് ചെലവഴിക്കാന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. 2021 ആദ,്ച് 28ന് വികാസ് സംകൃത്യായന്‍ ആണ് ഗാസിയാബാദ് പൊലീസില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ റാണാ അയൂബ് പൊതു ഫണ്ട് തട്ടിയതായി കേസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനില്‍ 2021 സപ്തംബര്‍ ഏഴിന് റാണാ അയൂബിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 403,406,418,420 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 66 ഡി വകുപ്പും പ്രകാരമാണ് കേസ്. തുടര്‍ന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തു. കുറ്റകൃത്യത്തില്‍ നിന്നും പിരിച്ചെടുത്ത തുകയായി 1.77 കോടി രൂപ കണക്കാക്കിയാണ് ഇഡി പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: