ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ധീരതയും പരമോന്നത ത്യാഗവും ശക്തവും സമൃദ്ധവുമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘2019ലെ ഈ ദിനത്തില്‍ പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച എല്ലാവര്ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ മികച്ച സേവനം അനുസ്മരിക്കുകയും ചെയ്യുന്നു. അവരുടെ ധീരതയും പരമോന്നത ത്യാഗവും ശക്തവും സമൃദ്ധവുമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രേരിപ്പിക്കുന്നു.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
2019 ഫെബ്രുവരി 14 ന് സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തില്‍ 40 ജവാന്മാര് വീരമൃത്യുവരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ മുഹമ്മദിന്റെ പോരാളികള്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: