ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ സൂപ്പര്‍ സ്റ്റാറായത് ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്. ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിങ്സ്റ്റണെ 11.5 കോടിക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകുന്ന താരമായി ഈ ഇരുപത്തിയെട്ടുകാരന്.
രണ്ട് ദിവസമായി നടന്ന ലേലത്തില്‍ ഇഷാന് കിഷനാണ് വിലയേറിയ താരമായത്. ആദ്യ ദിനത്തില്‍ 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ വാങ്ങിയത്. സിങ്കപ്പൂര്‍ ഓള് റൗണ്ടര്‍ ടിം ഡേവിഡിനെ 8.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. നാല്‍പ്പത് ലക്ഷമായിരുന്നു ഈ ഓള് റൗണ്ടറുടെ അടിസ്ഥാന വില. ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പാഞ്ചാബ് കിങ്ങ്സ് എന്നീ ടീമുകളും ഡേവിഡിനെ ടീമിലെത്തിക്കാനായി ശക്തമായി പൊരുതി. എന്നാല്‍ മുംബൈ വിട്ടുകൊടുത്തില്ല. സിങ്കപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് ഐപിഎല്ലില്‍ ഇതുവരെ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ബറ്റേന്തിയ ഈ താരം ഒരു റണ്‍സാണ് നേടിയത്.
പരിക്ക് മൂലം ഈ സീസണില്‍ കളിക്കാന്‍ സാധ്യയില്ലെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട്് പേസര്‍ ജോഫ്ര ആര്‍ച്ചറെ എട്ട് കോടി രൂപയ്ക്ക്് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു ആര്‍ച്ചറുടെ അടിസ്ഥാന വില. ആര്ച്ചര്ക്കുവേണ്ടി രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ മുംബൈ ആര്‍ച്ചറെ പോക്കറ്റിലാക്കി.
അടുത്തിടെ നടന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വിന്‍ഡീസ് ഓള് റൗണ്ടര്‍ ഒഡീന്‍ സ്മിത്തിനെ ആറു കോടി രൂപയ്ക്ക്് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഒരു കോടിയായിരുന്നു സ്മിത്തിന്റെ അടിസ്ഥാന വില. മറ്റൊരു വിന്‍ഡീസ് താരമായ റൊമാരിയോ ഷെപ്പേര്‍ഡിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 7.75 കോടിക്ക് ടീമിലെത്തിച്ചു.
രണ്ടാം ദിനത്തില്‍ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ് ഹൈദരാബാദ് ടീമിലെത്തിച്ചു. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ ഒരു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ഡേവിഡ് മില്ലറെ മൂന്ന് കോടിക്കും ഓസ്ട്രേലിയയുടെ മാത്യു വേഡിനെ രണ്ട് കോടിക്കും ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്സിനെ രണ്ട് കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്വാങ്ങി.
ബംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ന് ലേലം ആരംഭിച്ചു. ആദ്യ ദിനത്തില്‍ ലേലത്തിനിടെ കുഴഞ്ഞുവീണ ഹ്യു എഡ്മീഡസിന് പകരം ചാരു ശര്‍മ്മയാണ് ലേലം നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: