ജയ്പൂര്‍: ജോലി തേടിയെത്തിയ 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ താഴേയ്ക്ക് തള്ളിയിട്ടതായി പരാതി. നാല് പേര് ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലേക്ക് ജോലിതേടിയെത്തിയതാണ് യുവതി.
രാജസ്ഥാനിലെ ചുരു എന്ന പട്ടണത്തിലാണ് ദാരുണ സംഭവം നടക്കുന്നത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നാല് യുവാക്കളും ചേര്‍ന്ന് യുവതിയുടെ കൈകാലുകള്‍ കെട്ടി ഹോട്ടലിന് മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ കെട്ടിയ കയര്‍ ഒരു കമ്പിയില്‍ കുരുങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: