പാരീസ്: കാനഡയില്‍ നടന്നതിന് സമാനമായ രീതിയില്‍, ഫ്രീഡം കോണ്‍വോയ് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധകര്‍ക്കെതിരെ കണ്ണീര് വാതകം ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്. ഗതാഗത തടസ്സത്തിനു കാരണമായ പ്രതിഷേധകരുടെ വാഹനവ്യൂഹം തകര്‍ക്കുന്നതിന് വേണ്ടിയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. സംഭവത്തില്‍ അമ്പതോളം പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രീഡം കോണ്‍വോയ് പ്രതിഷേധ പ്രകടനങ്ങള്‍ തടയുമെന്ന് നേരത്തെ ഫ്രഞ്ച് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കാനഡയിലെ ഫ്രീഡം കോണ്‍വോയ്ക്ക് സമാനമായ രീതിയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധകരെ തടയാന്‍ ഫ്രഞ്ച് അധികൃതര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. കാനഡയിലെ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
പ്രതിഷേധകരുമായി കൂടിക്കാഴ്ച നടത്താന്‍ പോലും സമ്മതിക്കാതെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് താമസം മാറിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പോലെ, മൃദുവായ നിലപാടായിരിക്കും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിക്കുകയെന്ന് കരുതിയ പാരീസിലെ ജനങ്ങളുടെ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ പ്രതിഷേധത്തില്‍ വന്ന് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: