ശാസ്ത്ര- സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗേവഷണത്തിനും പ്രശസ്തിയാര്‍ജ്ജിച്ച ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ് സി) 2022-23 വര്‍ഷത്തെ ഇനിപറയുന്ന റഗുലര്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്ളടങ്ങിയ വിജ്ഞാപനം www.iise. ac.in/admissions ല്‍ ലഭ്യമാണ്.
പിഎച്ച്ഡി/ എംടെക് (റിസര്‍ച്ച്): പിഎച്ച്ഡി ഗവേഷണമേഖകള്- അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ്, ബയോകെമിസ്ട്രി, ഇക്കോളജിക്കല്‍ സയന്‍സ്, ഹൈ എന്‍ജി ഫിസിക്സ്, ഇന്‍ ഓര്‍ഗാനിക് ആന്റ് ഫിസിക്കല്‍ കെമിസ്ട്രി, മെറ്റിരിയല്സ് റിസര്‍ച്ച് മാത്തമാറ്റിക്സ്, മൈക്രോ ബയോളജി ആന്റ് സെല്‍ ബയോളജി, മോളിക്യൂലര്‍ ബയോഫിസിക്സ്, മോളിക്യൂലര്‍ റിപ്രൊഡക്ഷന്‍,ഡവലപ്മെന്റ് ആന്റ് ജനിറ്റിക്സ്, ബ്യൂറോസയന്സസ്, ഓര്‍ഗാനിക് കെമിസ്ട്രി, ഫിസിക്സ്, സോളിഡ്സ്റ്റേറ്റ് ആന്റ് സ്ട്രക്ച്ചറല്‍ കെമിസ്ട്രി.
എംടെക് റിസര്‍ച്ച് വിഷയങ്ങള്‍: എയ്റോസ്പേസ് എന്‍ജിനിയറിംഗ്, അറ്റ്മോസ്ഫിയറിക് ആന്റ് ഓഷ്യനിക് സയന്‍സ്, കെമിക്കല്‍ എന്‍ജിനിയറിംഗ്, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഓട്ടോമേഷന്‍, എര്‍ത്ത് സയന്‍സസ്, ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇല്ക്ട്രോണിക്സിസ്റ്റംസ് എന്‍ജിനിയറിംഗ്, ഇന്‍സ്ട്രമെന്റേഷന്‍ ആന്റ് അപ്ലൈഡ് ഫിസിക്സ്, മാനേജ്മെന്റ് സ്റ്റഡിസ് (പിഎച്ച്ഡിയ്ക്ക് മാത്രം) മെറ്റീരിയല്‍സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍, നാനോസയന്‍സ് ആന്റ് എന്‍ജിനിയറിംഗ് (പിഎച്ച്ഡി മാത്രം) പ്രൊഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ച്ചറിംഗ്, സസ്റ്റൈനബില്‍ ടെക്നോളജിസ്, കംപ്യൂട്ടേഷണല്‍ ആന്റ് ഡാറ്റാ സയന്‍സസ്,
പിഎച്ച്ഡി ഇന്റര്‍ ഡിസിപ്ലിനറി മേഖലകള്‍: ബയോസിസ്റ്റംസ് സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, എനര്‍ജി, മാത്തമാറ്റിക്കല്‍ സയന്‍സസ്, വാട്ടര്‍ റിസര്‍ച്ച്, സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ക്ലൈമറ്റ് ചേഞ്ച്, ബ്രെയിന്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.
പ്രവേശന യോഗ്യത: സെക്കന്ക്ലാസില് കുറയാതെ ബിഇ/ ബിടെക്/ എംഇ/ എംടെക്/ എംഎസ്സി/ മാസ്റ്റേഴ്സ് ഡിഗ്രി- ഇക്കണോമിക്സ്, ജിയോഗ്രഫി, സൈക്കോളജി, മാനേജ്മെന്റ്, കോമേഴ്സ്, ഓപ്പറേഷന് റിസര്‍ച്ച്, കംപ്യൂട്ടര്‍ സയന്‍സ്/ ആപ്ലിക്കേഷന്‍/ ആര്‍ക്കിടെക്ച്ചര്‍/ ഫാര്‍മസി, അഗ്രികള്‍ച്ചര്‍, വെറ്ററിനറിസയന്‍സ്/നെറ്റ് ജെആര്‍എഫ്/ ജിപാറ്റ് മുതലായ യോഗ്യതയും.
എംടെക്: എയ്റോസ്പേസ്, കെമിക്കല്‍, സിവില്‍, ഇന്ഡ്രമെന്റേഷന് സിസ്റ്റംസ്, മെറ്റിരിയല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക് സിസ്റ്റംസ്, മൈക്രോ ഇലക്ട്രോണിക്സ് ആന്റ് വിഎല്‍എസ്ഐ ഡിസൈന്‍, ബയോഎന്‍ജിനിയറിംഗ്, ക്ലൈമറ്റ് സയന്‍സ്, എര്‍ത്ത് സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് പ്രോഡക്ട് ഡിഎസാന്, മെക്കാനിക്കല്‍, നാനോ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, ക്വാണ്ടം ടെക്നോളജി റേനോട്ടിക്സ് ആന്റ് ഓട്ടോണമസ് സിസ്റ്റംസ്, സിഗ്നല്‍ പ്രോസസിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ്, കംപ്യൂട്ടേഷണല്‍ ആന്റ് ഡാറ്റാ സയന്‍സ്, സ്മാര്‍ട്ട് മാനുഫാക്ച്ച്വറിംഗ്, യോഗ്യത സെക്കന്റ് ക്ലാസ് ബിഇ/ബിടെക്/ …../ മാസ്റ്റേഴ്സ് ഡിഗ്രി- ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി/ ഇന്സ്ട്രമേറ്റേഷന്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ ഉണ്ടാകണം.
എംഡെസ്: പ്രോഡക്ട് ഡിസൈന്‍ ആന്റ് എന്‍ജിനിയറിംഗ് യോഗ്യത സെക്കന്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രി (എന്‍ജിനിയറിംഗ്/ ടെക്നോളജി/ ഡിസൈന്‍/ ആര്‍ക്കിടെക്ച്ചര്‍), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ വേണം.
മാസ്റ്റര്‍ ഓഫ് മാനേജ്മെന്റ് (എംഎംജിടി): യോഗ്യത – ഫസ്റ്റക്ലാസ് ബിഇ/ബിടെക്/ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍.
എംഎസ്സി: ലൈഫ് സയന്‍സ് യോഗ്യത- ഫസ്റ്റ്ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രി (ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ സയന്‍സസ്) ജാം 2022 അല്ലങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഇ/ ബിടെക് ബിരുദവും ഗേറ്റ് സ്കോറും.
എംഎസ്സി: കെമിക്കല്‍ സയന്‍സ് യോഗ്യത- ഫാസ്റ്റ് ക്ലാസ് ബിഎച്ച്ഇ (കെമിസ്ട്രി) പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ജാം 2022.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിഎസ്സി/ ബിഇ/ ബിടെക്, ജാം 2022.
വിശദമായ യോഗ്യതാമാണ്ഡങ്ങള് സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 800 രൂപ. എസ്സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 400 രൂപ. നെറ്റ്ബാങ്കിംഗ്, ഡബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 22 വരെ www.iise.ac.in/admissions ല്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. പിജി, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് എംഎച്ച്ആര്‍ഡി/സിഎസ്ഐആര്‍/യുജിസി/ ഐസിഎംആര്‍/ ഡിബിടി/ ഡിഎസ്ടി/ എഐസിടിഇ/ ഡിഎഇ (എന്‍ബിഎച്ച്എം) എന്നിവയുടെ സ്കോളര്ഷിപ്പിംഗ് അര്‍ഹതയുണ്ടായിരിക്കും. കോഴ്സുകള്‍ ഓഗസ്റ്റിലാരംഭിക്കും.
ജോഡ്പൂര് എയിസിംല് പിഎച്ച്ഡി
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2022 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.aiimsjodhpur. edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: