Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇന്ത്യ തന്ത്രപ്രധാനമായ പങ്കാളി; ഇന്തോ പസഫിക് മേഘലയിലെ നേതാവ്; ശക്തമായി പിന്തുണയ്‌ക്കും: അമേരിക്ക

'മുന്‍ ഭരണകൂടങ്ങള്‍ നടത്തിയ സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയാണ് ഇന്ത്യയുമായി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 09:56 am IST
in US

വാഷിംഗ്ടണ്‍: ദക്ഷിണേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും(Indo-Pacific regions) തങ്ങളുടെ സമാന ചിന്താഗതിയുളള രാജ്യങ്ങളില്‍ നേതാവാകുക ഇന്ത്യയാകും എന്നത് തങ്ങള്‍ തിരിച്ചറിയുന്നതായി അമേരിക്ക.  

‘ഇന്തോ പസഫിക് സമുദ്രമേഖലയില്‍ അമേരിക്കയുടെ സ്ഥാനം ഉറപ്പിക്കാന്‍ ക്വാഡ് സഖ്യത്തില്‍ ഏറ്റവും പ്രബലമായ ഇന്ത്യയെ പിന്തുണയ്‌ക്കാനും അതുവഴി ഇന്ത്യയുടെ ഉയര്‍ച്ചയ്‌ക്കും ഒപ്പം നില്‍ക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്(Joe Biden)  താല്‍പര്യം. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ചു നില്‍ക്കും. പല വെല്ലുവിളികളും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനയുടെ പെരുമാറ്റം ഇന്ത്യയെ വളരെയധികം ബാധിക്കും. ഈ കാര്യത്തില്‍ കരുതല്‍ അത്യാവശ്യമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഞങ്ങള്‍ക്ക് അഭിമാനമാണുള്ളത്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ അധികം താമസിയാതെ അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ വൈറ്റ് ഹൗസ് (White House )വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൊ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി പുറത്തിറക്കിയ ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക് (U.S. Indo-Pacific Strategy)റിപ്പോര്‍ട്ടിലും ഇന്ത്യയെ  തന്ത്രപ്രധാനമായ പങ്കാളിയായാണ് സൂചിപ്പിച്ചിരിക്കുന്നത്.

‘മുന്‍ ഭരണകൂടങ്ങള്‍ നടത്തിയ സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയാണ് ഇന്ത്യയുമായി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദക്ഷിണേഷ്യയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രാദേശിക ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും. ആരോഗ്യം, സൈബര്‍സ്‌പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കും.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്‌ട്രീയപരമായ ഇടപെടലുകള്‍ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയില്‍ നിന്നും വെല്ലുവിളി നേരിടുകയാണ്.ഓസ്‌ട്രേലിയയില്‍ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന ചൈന ഇന്ത്യയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. തായ്‌വാനിലെ പ്രശ്‌നങ്ങളും ദക്ഷിണ, കിഴക്കന്‍ ചൈനാ കടലിലെ അയല്‍ക്കാരുമായി പ്രശ്‌നങ്ങളും ചൈന സൃഷ്ടിക്കുന്നുണ്ട്.  ചൈന നാവിഗേഷന്‍ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളെയും അന്താരാഷ്‌ട്ര നിയമങ്ങളെയും  ചൈന തുരങ്കം വെക്കുന്നു.ഇന്തോ-പസഫിക്കിന് സുസ്ഥിരതയും സമൃദ്ധിയും കൊണ്ടുവന്ന തത്വങ്ങള്‍ ലംഘിക്കുന്നു.ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാന്‍ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങള്‍ക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും പ്രവര്‍ത്തിക്കുന്നത്. ചൈന ഉയര്‍ത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോപസഫിക് മേഘലയില്‍ ഇത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഖ്യരാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാന്‍, ദ്ക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവരുമായുള്ള  ബന്ധം ശക്തമാക്കും. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മംഗോളിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍, വിയറ്റ്‌നാം, പസഫിക് ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ പ്രാദേശിക പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തും.ശാക്തീകരിക്കപ്പെട്ടതും ഏകീകൃതവുമായ ആസിയാന്‍ വേണ്ടി സംഭാവന ചെയ്യും. ക്വാഡിനെ ശക്തിപ്പെടുത്തുകയും അതിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യം.ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും പ്രാദേശിക നേതൃത്വത്തെയും പിന്തുണയ്‌ക്കും. പസഫിക് ദ്വീപുകളില്‍ പ്രതിരോധശേഷി വളര്‍ത്തുന്നതിനുള്ള പങ്കാളിത്തം വഹിക്കും. തുടങ്ങിയവ പ്രധാന കാര്യങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

ജനാധിപത്യം, സ്വതന്ത്ര മാധ്യമം, ഊര്‍ജ്ജസ്വലമായ സിവില്‍ സമൂഹം എന്നിവയാണ്  ലക്ഷ്യമിടുന്നത്.ഇന്തോ-പസഫിക്കില്‍ അഴിമതി തുറന്നുകാട്ടുന്നതിനും പരിഷ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക സുതാര്യത മെച്ചപ്പെടുത്തും.പ്രദേശത്തിന്റെ കടലും ആകാശവും അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, ഇന്റര്‍നെറ്റ്, സൈബര്‍ ഇടം എന്നിവയിലേക്കുള്ള പൊതുവായ സമീപനങ്ങള്‍ വികസിപ്പിക്കും.

75 വര്‍ഷമായി, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയെ പിന്തുണയ്‌ക്കുന്നതിന് ആവശ്യമായ ശക്തവും സ്ഥിരതയുള്ളതുമായ പ്രതിരോധ സാന്നിധ്യം അമേരിക്ക നിലനിര്‍ത്തിയിട്ടുണ്ട്. ആ പങ്ക് വിപുലീകരിക്കുകയും നവീകരിക്കുകയും ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും യു.എസ് പ്രദേശത്തിനും ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ആക്രമണം തടയുന്നതിനുമുള്ള ഞങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  ആക്രമണം തടയുന്നതിനും ബലപ്രയോഗത്തെ ചെറുക്കുന്നതിനുമുള്ള എല്ലാ ശക്തി ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട്  ഇന്‍ഡോ-പസഫിക് സുരക്ഷ ശക്തിപ്പെടുത്തും,

സംയോജിത പ്രതിരോധം പുരോഗമിക്കുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരണം വര്‍ദ്ധിപ്പിക്കുകയും പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമതാക്കുന്നു.തായ്‌വാന്‍ കടലിടുക്കിലുടനീളം സമാധാനവും സ്ഥിരതയും നിലനിര്‍ത്തും. സ്‌പേസ്, സൈബര്‍സ്‌പേസ്, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക മേഖലകള്‍ എന്നിവയിലുള്‍പ്പെടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണി പരിതസ്ഥിതികളില്‍ പ്രവര്‍ത്തിക്കാനുള്ള നവീകരണ സംവിധാനം ഉണ്ടാക്കും.

കൊറിയ , ജാപ്പനീസ് സഖ്യകക്ഷികളുമായുള്ള വിപുലമായ പ്രതിരോധവും ഏകോപനവും ശക്തിപ്പെടുത്തുകയും കൊറിയന്‍ പെനിന്‍സുലയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം പിന്തുടരുകയും ചെയ്യും.മറ്റ് രാജ്യാന്തര ഭീഷണികള്‍ക്കെതിരെ യു.എസ് കോസ്റ്റ് ഗാര്‍ഡിന്റെ സാന്നിധ്യവും സഹകരണവും വിപുലപ്പെടുത്തും.

ഇന്‍ഡോ-പസഫിക് വലിയ അന്തര്‍ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദക്ഷിണേഷ്യയിലെ ഹിമാനികള്‍ ഉരുകുകയും പസഫിക് ദ്വീപുകളുടെ തീരങ്ങള്‍  സമുദ്രനിരപ്പില്‍ ഉയരുകയും ചെയ്യുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി പ്രദേശത്തുടനീളം വേദനാജനകമായ മാനുഷികവും സാമ്പത്തികവുമായ നാശം വരുത്തുന്നത് തുടരുന്നു. ഇന്‍ഡോപസഫിക് ഗവണ്‍മെന്റുകള്‍ പ്രകൃതി ദുരന്തങ്ങള്‍, വിഭവ ദൗര്‍ലഭ്യം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഭരണ വെല്ലുവിളികള്‍ എന്നിവ നേരിടുന്നു.

21ാം നൂറ്റാണ്ടിലെ അന്തര്‍ദേശീയ ഭീഷണികളോട് പ്രാദേശിക പ്രതിരോധം സൃഷ്ടിക്കുംമെന്നും റിപ്പോര്‍ട്ട് വ്യക്തമാമക്കുന്നു.2030ലെയും 2050ലെയും ലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്ന് ആഗോള താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നതിന് അനുസൃതമായി പ്രവര്‍ത്തിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും പ്രത്യാഘാതങ്ങളിലേക്കുള്ള പ്രാദേശിക ദുര്‍ബലത കുറയ്‌ക്കല്‍.

കോവിഡ് മഹാമാരി അവസാനിപ്പിക്കുകയും ആഗോള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും.  18 പേജുള്ള ഇന്തോ-പസഫിക്ക് സ്ട്രാറ്റജിക്ക്    റിപ്പോര്‍ട്ടില്‍ മേഘലയിലെ സമഗ്രമായി വിലയിരുത്തുന്നുണ്ട്

Tags: ഇന്തോ യുഎസ് ബന്ധംഇന്തോ-പസഫിക്ക് സ്ട്രാറ്റജിjoe bidenഇന്തോ-പസഫിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.