ആഘോഷമായാലും അനുഷ്ഠാനമായാലും ആണ്ടു പിറന്നാളിന് നമ്മള് വേണ്ടത്ര പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ല, മാസം തോറുമുള്ള ജന്മനക്ഷത്രനാളിനുമുണ്ട് അനുഷ്ഠാനപരമായ പ്രാധാന്യം. അവ വിധിപ്രകാരം നടത്തിയാല്‍ ഗ്രഹദോഷങ്ങള്‍ അകലും. വിപുലമായ പൂജാദികര്‍മ്മങ്ങള്‍ നടത്തിയില്ലെങ്കിലും ചുരുങ്ങിയത് ഗണപതിഹോമവും ഭഗവതി സേവയും നടത്തുക. പൊതുവായ ദോഷങ്ങള്‍ക്കുള്ള പരിഹാരമാണത്. ദശാകാലത്തെ ദുരിതസന്ധികള്‍ അനുഭവിക്കുന്നവര്‍ അതു മാറാനുള്ള കര്‍മ്മങ്ങള്‍ കൂടി ചെയ്യണം. ദശാനാഥനായ ഗ്രഹത്തിനും ജന്മനക്ഷത്തില് പൂജചെയ്യണം.
ജീവിതചര്യയുമായി ബന്ധപ്പെട്ട അനുഷ്ഠാനവിധികള്‍ക്കും ജന്മനക്ഷത്രനാളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വെളുപ്പിനുണര്‍ന്ന് കുളികഴിഞ്ഞ് വ്രതശുദ്ധിയോടെ വേണം ദിവസം തുടങ്ങാന്‍. എണ്ണതേച്ചു കുളി നിഷിദ്ധമാണ്. മത്സ്യമാംസാദികള്‍ വെടിയണം. അഹിംസാപരമായ കാര്യങ്ങളൊന്നും ചെയ്യരുത്. ഗൃഹം ശുദ്ധിയോടെ പരിപാലിക്കണം. വിവാഹം, ശസ്ത്രക്രിയ തുടങ്ങിയ കര്‍മ്മങ്ങള്‍ ജന്മനക്ഷത്രത്തില് നടത്തുന്നത് ശുഭകരമല്ല. മാസപ്പിറന്നാളില് യാത്രകള്‍ തുടങ്ങുന്നതും അശുഭമായാണ് കാണുന്നത്.
അതേസമയം സദ്കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, പുതുവസ്ത്രധാരണം എന്നിവയ്ക്ക് ഉത്തമമാണ് ജന്മനക്ഷത്രം. അന്ന് വീട്ടിലെത്തുന്ന അതിഥികളെ എല്ലാ ആചാരമര്യാദകളോടെയും സത്ക്കരിക്കണം. അനുഷ്ഠാനങ്ങളില്‍ പരമപ്രധാനം ഈശ്വരഭജനം തന്നെ. ജന്മനക്ഷത്രത്തിന് അനുസൃതമായി വരുന്ന മൃഗം, പക്ഷി എന്നിവയ്ക്ക് ഭക്ഷണം നല്‍കുന്നതും ശ്രേഷ്ഠമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: