ഇസ്ലാമിക വിശ്വാസികളുടെ മനസില്‍ ആശങ്കകളും അസ്വസ്ഥതകളും വളര്‍ത്താന്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഛിദ്രശക്തികള്‍ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ശ്രമം രൂക്ഷമായി. അതിന്റെ അവസാനത്തെ ലക്ഷണം മാത്രമാണ് കര്‍ണ്ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള കോലാഹലം. മതേതര ജനാധിപത്യ രാജ്യത്ത് മതപരമായ ആചാരങ്ങളുടേയും അവകാശങ്ങളുടേയും നിയമപരമായ പരിമിതികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ അവസരം ഉണ്ടാകുന്നത് നല്ലതാണ്. പക്ഷെ ഇപ്പോഴത്തെ വിവാദങ്ങളില്‍ പ്രസക്തമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അവയുടെ ഭരണം നടത്താനും മൗലികാവകാശമുണ്ട്. ഈ അവകാശം സുപ്രീം കോടതിയുടെ വ്യാഖ്യാന പ്രകാരം മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാണ്. അപ്പോള്‍ ക്രൈസ്തവ മുസ്ലിം മാനേജ്മെന്റകളുടെ വിദ്യാലയങ്ങളില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം (ആര്‍എസ്എസ് ഭാഷയില്‍ ഗണവേഷം) ഏര്‍പ്പെടുത്തിക്കൂടെ? അത് ഇഷ്ടപ്പടി ഭരണത്തില്പ്പെടുമോ? ഈ മൗലികാവകാശവും വസ്ത്രധാരണാവകാശവും തമ്മിലുള്ള പൊരുത്തക്കേട് വന്നാല്‍ എങ്ങനെ പരിഹരിക്കും? ക്രൈസ്തവ വിദ്യാലയങ്ങളില്‍ പലതിലും കപ്പേളകള്‍ ഉണ്ട്. അതേപോലെ അവിടങ്ങളില്‍ അമ്പലങ്ങളും നിസ്ക്കാര മുറികളും ഒരുക്കി കൊടുക്കണമെന്ന് നിര്ബന്ധിക്കാനൊക്കുമോ?
വിദ്യാലയങ്ങള്‍ക്ക് അറ്റ കുറ്റപ്പണികള്‍ക്കും സംരക്ഷണത്തിനും സര്‍ക്കാര്‍ ഗ്രാന്റ് കൊടുക്കുന്നതുകൊണ്ട് ഈ ചോദ്യം വരാവുന്നതാണ്. ബ്രിട്ടണില്‍ ഒരു വിദ്യാലയത്തിലെ മുസ്ലിം അധ്യാപകനെ പിരിച്ചുവിട്ടതു സംബന്ധിച്ചുണ്ടായ കേസ് പ്രസിദ്ധനായ ന്യായാധിപന് ഡെന്നിങ്(ണവമ േചലഃ േകി ഘമം) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കേസില്‍ അധ്യാപകന് അനുകൂലമായ വിധിയാണ് ഉണ്ടായതെങ്കിലും ഡെന്നിങ് പറയുന്നത് മറ്റുള്ളവരില്‍ അമര്‍ഷം ഉണ്ടാകാനിടവരുത്തുന്നതാണ് മതത്തിന്റെ പേരില്‍ നല്കുന്ന ഇത്തരം പരിഗണന എന്നാണ്. മതത്തിന്റെ പേരില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി ധീരമായി തിരിഞ്ഞുനിന്ന്, തന്നെ ശല്യം ചെയ്ത കാവിക്കാരായ വിദ്യാര്‍ത്ഥികളെ ചെറുത്ത പെണ്‍കുട്ടിയെ വീര നായികയാക്കാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമം കൊണ്ട് ചില ഗുണങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികള്‍ താലിബാന്കാരായിരുന്നെങ്കില് ഏതെങ്കിലും പെണ്‍കുട്ടിക്ക് ഇങ്ങനെ ചെറുത്ത് നില്ക്കാന് കഴിയുമായിരു ന്നോയെന്ന് സമൂഹ മാധ്യമത്തില്‍ ആരോ ചോദിച്ചു കണ്ടു.
ആ ചോദ്യം തന്നെയാണ് ആര്‍എസ്എസും താലിബാനും ഒരേ പോലെയാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ക്കുള്ള ഉത്തരം. ഇത്തരുണത്തില്‍ മീഡിയാ വണ്‍ കേസില്‍ ഉണ്ടായ വിധിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിന്യായത്തില്‍ ഋഗ്വേദം ഉദ്ധരിച്ചത് ചില കപട മതേതരവാദികളെ അസ്വസ്ഥരാക്കിയത് കണ്ടു. തങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നവരാണെന്ന് അഭിമാനിക്കുന്നവരില്‍ പലരും മതപരിവര്‍ത്തനം വഴി സാംസ്കാരികമായി അന്യവത്കരിക്കപ്പെടന്നു. വിധിന്യായങ്ങളില്‍ റോമന്‍, ഗ്രീക്ക്, ലത്തീന്‍ ഭാഷകളില്‍ നിന്നുള്ള തത്വങ്ങള്‍ ഉദ്ധരിക്കുന്നത് സാധാരണമാണ്. അതില്‍ ഒരു വിഷമവും ഇല്ലാത്തവര്‍ക്ക് സംസ്കൃതം ഉദ്ധരിക്കുന്നത് സഹിക്കാനാവുന്നില്ല. സത്യമേവ ജയതേയെന്ന് പറയാന്‍ പാടില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: