Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാധ്യമ സ്വാതന്ത്ര്യവും രാജ്യസുരക്ഷയും

ഇന്ത്യാ വിരുദ്ധതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന ജമ അത്തെ ഇസ്ലാമിയുടെ മുഖമാണ് മീഡായാ വണ്‍ ചാനല്‍. സ്വാഭാവികമായും ഒരു ആഗോള ഗൂഢാലോചനയുടെ പ്രതിഫലനമല്ലെ ഈ വ്യാജ വാര്‍ത്തകള്‍ എന്ന് ഒരു സര്‍ക്കാരിന് ന്യായമായും ചിന്തിക്കാന്‍ കഴിയുന്നതാണ്.

അഡ്വ. ബി. ഗോപാലകൃഷ്ണന്‍ by അഡ്വ. ബി. ഗോപാലകൃഷ്ണന്‍
Feb 13, 2022, 06:00 am IST
in Article

‘നിങ്ങള്‍ പറയുന്ന ആശയത്തോട് ഞാന്‍ വിയോജിക്കുന്നുണ്ടങ്കിലും അത് പറയാനുള്ള നിങ്ങളുടെ അവകാശത്തോട് ഞാന്‍ യോജിക്കുന്നു’ എന്ന വോള്‍ട്ടയറിന്റെ പ്രസിദ്ധമായ വരികള്‍ ഉയര്‍ത്തി മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി വ്യാഖാനിച്ച് കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാറിനേയും പ്രതികൂട്ടിലാക്കാനാണ് ഇടതുപക്ഷ ജിഹാദി മാധ്യമ കോക്കസ്സ് ശ്രമിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന എന്തെങ്കിലും നടപടികള്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടൊ?  അതിന്റെ ഭാഗമായിട്ടാണൊ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത്?. കേന്ദ്ര സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നില്ലന്നും മോദി സര്‍ക്കാര്‍ ഇന്നുവരെ അപ്രകാരം ചെയ്തിട്ടില്ലന്നും മീഡിയ വണ്‍ ചാനലിന് സംഭവിച്ച ദുര്‍ഗതി അവരുടെ പ്രവര്‍ത്തി ദോഷം കൊണ്ടാണന്നും കാര്യങ്ങള്‍ അക്കമിട്ട് നിരത്തി മാധ്യമ പ്രവര്‍ത്തകനായ മാത്യൂ സാമുവല്‍ വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ട് മീഡിയ വണ്‍ അടച്ച് പൂട്ടി എന്ന അദ്ദേഹത്തിന്റെ വിശകലനം കാര്യമാത്ര പ്രസക്തമാണ്. ഒരു മണിക്കൂര്‍ പോലും നിരോധനത്തിന് സ്റ്റേ അനുവദിക്കില്ലന്നും, നിരോധിക്കാനുള്ള കാരണം പരസ്യമായി വ്യക്തമാക്കണമെന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ അഭിഭാഷകന്റെ ആവശ്യം നിരാകരിച്ച് അത് പൊതുസമൂഹത്തില്‍ പറയേണ്ടതല്ലെന്ന ഹൈക്കോടതിയുടെ നീരീക്ഷണവും വിശകലനം ചെയ്യുമ്പോള്‍ മീഡിയ വണ്‍ ഭരണഘടനാ വിരുദ്ധമായി രാജ്യസുരക്ഷ അപകടത്തിലാക്കാനുള്ള നീക്കം നടത്തിയതായി മനസ്സിലാക്കാം. മാത്യൂ സാമുവല്‍ സൂചിപ്പിക്കുന്നതനുസരിച്ച് മീഡിയ വണ്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ഇന്ത്യന്‍ പട്ടാളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും പാകിസ്ഥാന്റെ ചട്ടുകമായി മീഡിയ വണ്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നുമാണ്. കശ്മീര്‍ സംഭവ വികാസങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഭാരത സൈന്യം മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട നിരപരാധികളെ വരെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുകയാണന്ന വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും, ഈ വാര്‍ത്ത പാകിസ്ഥാന്‍ ലോക രാഷ്‌ട്രങ്ങളുടെ പ്രതിനിധി സഭയില്‍  ഉയര്‍ത്തിയാതയും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ മീഡിയ വണ്ണും ഇടത് ജിഹാദി മാധ്യമ കോക്കസ്സും പ്രചരിപ്പിക്കുന്നത് മോദി വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് നിരോധനം എന്നാണ്. മോദി വിരുദ്ധ പ്രസ്താവനയുടെ പേരിലാണങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടതും നിരോധിക്കേണ്ടതും എന്നെയാണെന്നാണ് മാത്യൂ സാമുവല്‍ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നിലപാടും ഇത് വരെ ബിജെപി സര്‍ക്കാര്‍ കൈ കൊണ്ടിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസവും, വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഏകാധിപത്യ പ്രവണതയുമാണ് നിരോധനത്തിന് പിന്നിലെന്ന് പറയുമ്പോള്‍ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും പൂട്ടിക്കെട്ടേണ്ട സമയം അതിക്രമിച്ചു. പ്രധാനമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന പത്ര സ്വാതന്ത്ര്യം ജനാധിപത്യസ്വഭാവമാണന്ന് പറയുന്ന പ്രസ്ഥാനമാണ് സംഘപരിപാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്നുവരെ ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് വിരുദ്ധവുമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാധ്യമ വിമര്‍ശനത്തിന് വിധേയനായ രാഷ്‌ട്രീയ നേതാവും പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി. വിമര്‍ശനം ജനാധിപത്യത്തിന്റെ മാര്‍ഗ്ഗമാണന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്താനും അതിന്നുള്ള അവകാശം നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഭാരതത്തിലുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടൊ എന്നുള്ളതല്ല മാധ്യമ സ്വാതന്ത്ര്യത്തില്‍ രാജ്യസുരക്ഷ ഹനിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നം.

എന്താണ് മാധ്യമ  സ്വാതന്ത്ര്യം

ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്. നമ്മുടെ അഭിപ്രായം നിസ്സങ്കോചം ആരുടേയും മുഖത്ത് നോക്കി പറയാനുള്ള സ്വാതന്ത്ര്യമാണത്. ജനാധിപത്യത്തില്‍ ഏറ്റവും മഹത്തരമാണ് ഈ അഭിപ്രായ സ്വാതന്ത്ര്യം. മാധ്യമ രംഗത്തുള്ളവര്‍ക്ക് പ്രത്യേക അവകാശം ഇല്ല എന്നുള്ളതും എടുത്ത് പറയണം. ഒരാള്‍ക്ക് അയാളുടെ അഭിപ്രായം പറയാമെങ്കിലും അത് മറ്റൊരാള്‍ക്ക് മുറിവ് ഉണ്ടാക്കുന്നുണ്ടങ്കില്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണങ്കില്‍ പോലും തടയപ്പെടേണ്ടതും നിയമവിരുദ്ധവുമാണ്. ഇത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഭരണഘടന 19-1, 2 ല്‍ ഈ കാര്യം വ്യക്തമാക്കുന്നു. ഞലമീെിമയഹല ൃലേെൃശരശേീി എന്ന പരിമിതമായ ഒമ്പത് നിയന്ത്രണങ്ങള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തിന്റെ പരമാധികാരം, രാജ്യസുരക്ഷ, ശത്രു രാജ്യങ്ങളുമായുള്ള കൈ കോര്‍ക്കല്‍ ഇങ്ങനെയുള്ള ഒമ്പത് നിയന്ത്രണങ്ങള്‍ക്കുള്ളിലാകണം മാധ്യമ പ്രവര്‍ത്തനം. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി കണ്ടെത്തി സംപ്രേഷണമൊ പ്രസിദ്ധീകരണമൊ നിരോധിക്കാനുള്ള അവകാശം ഭരണഘടന, കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്.  

ഇന്ത്യാ വിരുദ്ധതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന ജമ അത്തെ ഇസ്ലാമിയുടെ മുഖമാണ് മീഡായാ വണ്‍ ചാനല്‍. സ്വാഭാവികമായും ഒരു ആഗോള ഗൂഢാലോചനയുടെ പ്രതിഫലനമല്ലെ ഈ വ്യാജ വാര്‍ത്തകള്‍ എന്ന് ഒരു സര്‍ക്കാരിന് ന്യായമായും ചിന്തിക്കാന്‍ കഴിയുന്നതാണ്. ആരൊക്കെ ഉറഞ്ഞ് തുള്ളിയാലും കരി ദിനം പ്രഖ്യാപിച്ചാലും ഭരണഘടന മാറ്റിയെഴുതാനൊ പ്രത്യേക മാധ്യമ സ്വാതന്ത്ര്യം നല്‍കി ഈ വ്യാജ വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കാനൊ രാജ്യ സ്‌നേഹികള്‍ക്കൊ പ്രസ്ഥാനങ്ങള്‍ക്കൊ സര്‍ക്കാരിനൊ കഴിയില്ല. വോള്‍ട്ടയര്‍ പറഞ്ഞ ജനാധിപത്യത്തിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നിലനിര്‍ത്തണമെങ്കില്‍ ഇത്തരം പുഴുക്കുത്തുകളെ നിരാകരിക്കണം.  ജനാധിപത്യത്തിലെ അര്‍ത്ഥ സമ്പൂര്‍ണ്ണമായ അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ ആരേയും അനുവദിച്ചു കൂടാ.  

Tags: മാധ്യമ പ്രവര്‍ത്തകര്‍Security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

Health

വിദ്യാത്ഥികളുടെ സമ്പൂര്‍ണ്ണ ഹെല്‍ത്ത് ഡേറ്റാ ശേഖരണം: സ്വകാര്യതയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കുമോ?

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.