ന്യൂദല്‍ഹി : ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള ഗൂഢാലോചനയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയം വിവാദമാക്കരുത് ഇതിലെ ഗൂഢാലോചന തിരിച്ചറിയണമെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
സിഖ് മത വിശ്വാസ പ്രകാരം തലപ്പാവ് നിര്‍ബന്ധമാണ്. എന്നാല്‍ ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല.
ഹിജാബ് ധരിക്കുന്നതിനെ സിഖുകാരുടെ തലപ്പാവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇതിനു പിന്നിലെ ഗൂഢാലോചനയാണ് തിരിച്ചറിയേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രികള്‍ ഹിജാബിന് എതിരായിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നായിരുന്നു ഗവര്‍ണര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: