ചെന്നൈ: പര്‍ദ്ദ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും സിനാമാ താരവുമായ ഖുശ്ബു സുന്ദര്‍. താനും മുസ്ലീം സമുദായത്തിലാണ് ജനിച്ചത്. എന്നാല്‍ പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല. സ്‌കൂളില്‍ പഠിക്കാന്‍ പോകേണ്ടത് ജാതിയും മതവും കൊണ്ടല്ലെന്നും ഖുശ്ബു പറഞ്ഞു.
സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും സ്‌കൂളിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ അത് ഒഴിവാക്കുമായിരുന്നു. തന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയായിരുന്നു. തന്റെ മക്കളും സ്‌കൂളില്‍ യൂണിഫോം ധരിച്ചാണ് പോകുന്നതെന്നും ഖുശ്ബു പറഞ്ഞു.
ബുര്‍ഖ ധരിക്കുന്നത് സ്തീകളുടെ ഇഷ്ടപ്രകാരമായിരിക്കണം. എന്നിരുന്നാലും സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത്. അത് സ്‌കൂളിന്റെ വാതില്‍പ്പടി വരെ ആകാം. ആരും കാവി ഷാള്‍ ധരിച്ചുമാത്രമേ സ്‌കൂളില്‍ വരുകയുള്ളു എന്ന് പറഞ്ഞിട്ടില്ലായെന്നും ഖുശ്ബു പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: