തൃശൂര്‍: പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിന്‍ പൂര്‍ണമായി നീക്കാനായില്ല. പാളത്തില്‍ നിന്ന് എഞ്ചിന് നീക്കാനുള്ള ശ്രമം തുടരുന്നു. പത്തുമണിയോടെ ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ട്രെയിനുകള്‍ ഓടുന്നത്.
ഇന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ എക്സ്പ്രസ്, ഷൊര്‍ണൂര്‍- എറണാകുളം മെമു,കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസ്, എറണാകുളം- ആലപ്പുഴ എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് സ്പെഷല്‍ ട്രെയിനും റദ്ദാക്കി. ഗുരുവായൂര്‍- തിരുവനന്തപുരം എക്സ്പ്രസ് എറണാകുളം വരെ സര്‍വീസ് നടത്തും.
ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ആറു വീതവും അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കൂടുതല്‍ ബസ് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഏതു റൂട്ടിലും കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: