ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ വിപുലവും ശക്തവുമാക്കാനുള്ള കേന്ദ്ര നടപടികള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇ-റുപ്പി വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി.
ഇ-റുപ്പി വൗച്ചറുകള്‍ ഇനി ഒന്നിലധികം തവണ ഉപയോഗിക്കാം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ 2021 ആഗസ്തിലാണ് ഇ-റുപ്പി പ്രീ പെയ്ഡ് ഡിജിറ്റല്‍ വൗച്ചറുകള്‍ വികസിപ്പിച്ചത്. കാഷ്‌ലസ് പേയ്‌മെന്റ് സംവിധാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക